---
title: "നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നസീര്‍ നൊച്ചാടിന് നല്‍കി ആദരിച്ചു "
english_title: "Nation Builder Award MLA T.P. Ramakrishnan honored Naseer Nochat perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71717/nation-builder-award-mla-tp-ramakrishnan-honored-naseer-nochat-perambra"
published_at: "2022-09-30T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336897520ee5_1rooo.jpg"
keywords: []
---

# നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നസീര്‍ നൊച്ചാടിന് നല്‍കി ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നസീര്‍ നൊച്ചാടിന് ലഭിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ സാമൂഹ്യ പ്രതിബദ്ധതയും അദ്ധ്യാപനത്തിലൂടെയുള്ള രാഷ്ട്ര നിര്‍മാണം ലക്ഷ്യമാക്കിയുമുള്ള അസാമാന്യ വൈഭവം കാഴ്ചവെക്കുന്ന അദ്ധ്യാപര്‍ക്കു നല്‍കി വരുന്ന അവാര്‍ഡാണിത്.

## Article Content

**പേരാമ്പ്ര: **നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നസീര്‍ നൊച്ചാടിന് ലഭിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ സാമൂഹ്യ പ്രതിബദ്ധതയും അദ്ധ്യാപനത്തിലൂടെയുള്ള രാഷ്ട്ര നിര്‍മാണം ലക്ഷ്യമാക്കിയുമുള്ള അസാമാന്യ വൈഭവം കാഴ്ചവെക്കുന്ന അദ്ധ്യാപര്‍ക്കു നല്‍കി വരുന്ന അവാര്‍ഡാണിത്.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകന്‍ നസീര്‍ നൊച്ചാടിന് നല്‍കി ആദരിച്ചു.

റോട്ടറി ക്ലബ്ബ് നാടിന് വേണ്ടി ചെയ്യുന്ന സല്‍പ്രവൃത്തികളെ അഭിനന്ദിച്ച എംഎല്‍എ, രാഷ്ട്ര നിര്‍മ്മാണത്തില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്കിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് പി.പി. രാജ ബാലന്‍ നസീറിന് ഫലകം കൈമാറി.

പ്രസിഡന്റ് രാജബാലന്‍ അദ്ധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാവ് നസീര്‍ മറുപടി പ്രഭാഷണം നടത്തി. വാര്‍ഡ് അംഗം മധു കൃഷ്ണന്‍, പ്രിന്‍സിപാള്‍ കെ. ഷമീര്‍, ഡോ. കെ.വി. അബു, എ.പി. അസീസ്, എം. ബിന്ദു, റോട്ടറി എജി. ഷംസുദീന്‍, പിടിഎ അംഗം ടി.കെ. ജബ്ബാര്‍ എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.

റോട്ടറി സെക്രട്ടറി ജയരാജന്‍ കല്പകശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി സി. നസീറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71717/nation-builder-award-mla-tp-ramakrishnan-honored-naseer-nochat-perambra)