---
title: "മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു"
english_title: "Former Chief Minister CH Muhammad Koya organized the commemoration and membership campaign perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71742/former-chief-minister-ch-muhammad-koya-organized-the-commemoration-and-membership-campaign-perambra"
published_at: "2022-09-30T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63369f1353109_1cpa.jpg"
keywords: []
---

# മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. സ്വതന്ത്ര കര്‍ഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. സ്വതന്ത്ര കര്‍ഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു.

പിഎഫ്‌ഐ നിരോധിച്ച വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ നിലപാട് എടുക്കുമെന്നു പറഞ്ഞ് തടിയൂരിയ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പോപ്പുലര്‍ ഫ്രണ്ട് വിഷയത്തില്‍ സിപിഎമ്മിന്റ ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് സിപിഎ അസീസ് പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അധികാരം പങ്കുവെയ്ക്കുകയും, മുസ്‌ലിം ലീഗിന്റെ മേല്‍ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന സിപിഎം നിലപാട് അപഹാസ്യമാണെന്നും തീവ്രവാദ സംഘടനകള്‍ക്കെതിരെ മുസ്ലിം ലീഗ് എടുത്ത നിലപാട് ശരിയാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

നസീര്‍ വളയം, ആര്‍.കെ. മുനീര്‍, പി.ടി. അഷറഫ്, മൂസ്സ കോത്തമ്പ്ര, എം.കെ. അബ്ദുറഹിമാന്‍, വീര്‍ക്കണ്ടി മൊയ്തു, പുതുക്കുടി അബ്ദുറഹിമാന്‍, കുഞ്ഞമ്മത് പേരാമ്പ്ര, പെരിഞ്ചേരി കുഞ്ഞമ്മത്, കോവുമ്മല്‍ മുഹമ്മദലി, പി.ടി. അബ്ദുറഹിമാന്‍, പാളയാട്ട് ബഷീര്‍, ടി.കെ. നഹാസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71742/former-chief-minister-ch-muhammad-koya-organized-the-commemoration-and-membership-campaign-perambra)