---
title: "വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം നടത്താന്‍ തീരുമാനമായി "
english_title: "It has been decided to celebrate Navratri at Valur Kovilakam Paradevata Temple perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71766/it-has-been-decided-to-celebrate-navratri-at-valur-kovilakam-paradevata-temple-perambra"
published_at: "2022-09-30T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336b64e362e7_1valoor.jpg"
keywords: []
---

# വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം നടത്താന്‍ തീരുമാനമായി 

> **Lead Summary:** **പേരാമ്പ്ര **: വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തില്‍ നവരാതി ആഘോഷം നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 5 വരെ നടത്താനാണ് തീരുമാനം.

## Article Content

**പേരാമ്പ്ര **: വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തില്‍ നവരാതി ആഘോഷം നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 5 വരെ നടത്താനാണ് തീരുമാനം.

ഒക്ടോബര്‍ 3 ന് ഗ്രന്ഥം വെപ്പ്, ദുര്‍ഗ്ഗാഷ്ടമി, ഒക്ടോബര്‍ 4 ന് മഹാനവമി, ഗ്രന്ഥപൂജ, വൈകീട്ട് 7 മണിഭക്തി ഗാനസുധ, ഒക്ടോബര്‍ 5 ന് ത്രികാല പൂജ , വാഹന പൂജ, സരസ്വതി പൂജ തുടര്‍ന്ന് പൂജയെടുപ്പ് നടത്തുമെന്ന് വാളൂര്‍ കോവിലകം ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു.

എഴുത്തിനിരുത്തേണ്ട കുട്ടികളുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക, നവരാത്രി ആഘോഷ ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായും ക്ഷേത്രത്തിലെ ഉപദേവത തലച്ചിലോല്‍, ഭഗവതി ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് നിര്‍മാണ പ്രവര്‍ത്തിയിലേക്ക് ഭക്തജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നുവെന്നും ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71766/it-has-been-decided-to-celebrate-navratri-at-valur-kovilakam-paradevata-temple-perambra)