---
title: "നേത്ര രോഗ തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Organized Eye Disease Cataract Diagnosing Camp Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71795/organized-eye-disease-cataract-diagnosing-camp-kadiyangad"
published_at: "2022-09-30T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336e8e86be10_1kannu.jpg"
keywords: []
---

# നേത്ര രോഗ തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** കടിയങ്ങാട് നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. സേവാ പാക്ഷികത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയും, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായാണ് കടിയങ്ങാട് സൗജന്യ നേത്ര രോഗ തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര :** കടിയങ്ങാട് നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. സേവാ പാക്ഷികത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയും, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായാണ് കടിയങ്ങാട് സൗജന്യ നേത്ര രോഗ തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്.

പരിപാടി ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. കെ. രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. വിഷന്‍ ട്രസ്റ്റിലെ ഡോ : നന്ദിനി, പിആര്‍ഒ അനിസ്, ഒപ്‌ടോ മെ ട്രീസ്റ്റ് മാരായ പാര്‍വതി, ഷെഹറിന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്യം നല്‍കി.

പരിപാടിയില്‍, ശ്രീജിത്ത് കല്ലോട്, ഇ.ടി. ബാലന്‍, പി.പി. പ്രസന്ന, സി.കെ. ലില, എന്‍. ഇ. ചന്ദ്രന്‍, സിനി ബിജു കൃഷ്ണന്‍, ബിനിഷ് എടവരാട്, വി.സി. നാരായണന്‍, ചന്ദ്രന്‍ ചക്കുളങ്ങര, സുനില്‍ കൂത്താളി, എന്‍.എം. രവിന്ദ്രന്‍, സി.കെ. നാണു, കെ. രമ്യ, സി.കെ. .മാധവി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71795/organized-eye-disease-cataract-diagnosing-camp-kadiyangad)