---
title: "ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് "
english_title: "Students and youth should lead the fight against drugs; Fraternity Movement arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71882/students-and-youth-should-lead-the-fight-against-drugs-fraternity-movement-arikkulam"
published_at: "2022-10-01T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337dca557f10_1lahari.jpg"
keywords: []
---

# ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് 

> **Lead Summary:** **അരിക്കുളം**: ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയൂര്‍ പറഞ്ഞു.

## Article Content

**അരിക്കുളം**: ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയൂര്‍ പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കെ.പി.എം.എസ്.എം. സ്‌കൂള്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃതത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സ് ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ വിദ്യാര്‍ത്ഥി നിസ നിസാര്‍ പ്രതിജ്ഞ ചെല്ലി കൊടുത്തു.

വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമപ്പെട്ട് പോവുന്ന സാഹചര്യം ഇല്ലാതാക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സദാ ജാഗ്രതയിലായിരിക്കണമെന്ന് പരിപാടിക്ക് ആശംസ അര്‍പ്പിച്ചു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുബഷിര്‍ ചെറുവണ്ണൂര്‍ അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ പരിസരത്തു നടന്ന പരിപാടിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പേരാമ്പ്ര മണ്ഡലം കണ്‍വീനര്‍ മുഹമ്മദലി ഊട്ടേരി, കെ.പി.എം.എസ്.എം സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ് അമന്‍ തമീം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71882/students-and-youth-should-lead-the-fight-against-drugs-fraternity-movement-arikkulam)