---
title: "സി.പി.എം സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറി; സി.പി.എ അസീസ് "
english_title: "CPM has become a party that protects women oppressors; CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72005/cpm-has-become-a-party-that-protects-women-oppressors-cpa-aziz"
published_at: "2022-10-01T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63385494698f9_OBIT_CARD_JPG.JPG"
keywords: []
---

# സി.പി.എം സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറി; സി.പി.എ അസീസ് 

> **Lead Summary:** **പേരാമ്പ്ര: **കേരളത്തിലുടനീളം സ്ത്രീപീഡകരായ സ്വന്തം നേതാക്കളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം അധ:പതിച്ചുവെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

## Article Content

**പേരാമ്പ്ര: **കേരളത്തിലുടനീളം സ്ത്രീപീഡകരായ സ്വന്തം നേതാക്കളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം അധ:പതിച്ചുവെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

ഘടകകക്ഷിയായ സി.പി.ഐയുടെ ചെറുവണ്ണൂരിലെ വനിതാ നേതാവിനെ മാനഭംഗപ്പെടുത്തിയ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റിചെയര്‍മാനുമായ കെ. പി ബിജുവിനെ സംരംക്ഷിക്കുന്നതിലൂടെ ഇത് വ്യക്തമാണ്.

പീഡകരുടെ ഒരു പോഷക ഘടകം തന്നെ സി.പി.എമ്മിനു രൂപീകരിക്കേണ്ട അവസ്ഥയാണുള്ളത്. കെ.പി ബിജു മെമ്പര്‍ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷനായി. ഒ.മമ്മു, പി.കെ.മൊയ്തീന്‍, മുഹമ്മദലി കോറോത്ത്, കെ.പി.അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ആദില നിബ്‌റാസ്, കെ.മുഹമ്മദ്, ബക്കര്‍ മൈന്തൂര്, കെ.കെ.മജീദ്, മൊയ്തു കക്കറ, ടി.പി.അബ്ദുറഹിമാന്‍, എം.ടി.ഹസ്സന്‍, എന്‍.കെ.ജലീല്‍, എ.കെ.യൂസുഫ് മൗലവി, കെ.കെ.അബ്ദുറഹിമാന്‍, സി.യം അബൂബക്കര്‍, മൊയ്തു കുനീമ്മല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം കൊടുത്തു. എം.വി.മുനീര്‍ സ്വാഗതവും കെ.കെ.നൗഫല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72005/cpm-has-become-a-party-that-protects-women-oppressors-cpa-aziz)