---
title: "കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു"
english_title: "Children can play and laugh and have fun; A children's park was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72012/children-can-play-and-laugh-and-have-fun-a-childrens-park-was-inaugurated"
published_at: "2022-10-01T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63385c84c7955_OBIT_CARD_JPG.JPG"
keywords: []
---

# കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** കൂട്ടാലിട: **കോളിക്കടവ് മലയാള ചന്ദ്രിക ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച പാര്‍ക്ക് എംഎല്‍എ സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

** കൂട്ടാലിട: **കോളിക്കടവ് മലയാള ചന്ദ്രിക ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച പാര്‍ക്ക് എംഎല്‍എ സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍മാരായ സിന്ധു കയ്പ്പങ്ങല്‍, കെ.പി .ദാമോദരന്‍, സ്‌ക്കൂള്‍ മനേജര്‍ പി.ജയരാജന്‍ , പ്രധാനാധ്യാപിക പി.എന്‍ പ്രീത, എസ്.എസ്.ജി. അംഗങ്ങളായ ഇ.രമേശ്, വി.ടി .കുരുവിള, സുനിത ഓച്ചുമ്മല്‍, പി.ടി.എ പ്രസിഡണ്ട് ബി.ഗിരീഷ്, എംപിടിഎ പ്രസിഡണ്ട് ബബിത ശ്രീജിത്ത്, കെ.പി കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വെച്ച് പ്രദേശത്തെ ഗാന രചയിതാവ് കെ.പി കിഷോറിനെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72012/children-can-play-and-laugh-and-have-fun-a-childrens-park-was-inaugurated)