---
title: "ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍ "
english_title: "Today is Gandhi Jayanti: Old couple forgets the infirmities of age and participates in cleaning."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72059/today-is-gandhi-jayanti-old-couple-forgets-the-infirmities-of-age-and-participates-in-cleaning"
published_at: "2022-10-02T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63390f22ce281_OBIT_CARD_JPG.JPG"
keywords: []
---

# ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍ 

> **Lead Summary:** **ബാലുശ്ശേരി: **പ്രായത്തിന്റെ അവശതകള്‍ ഇത്തവണയും ഈ വൃദ്ധദമ്പതികള്‍ കണക്കിലെടുത്തില്ല. ഗാന്ധിജയന്തി ദിനത്തില്‍ വര്‍ഷം തോറും നടത്താറുള്ള ശുചീകരണം ഇത്തവണയും നടത്തി. ബാലുശ്ശേരി മീത്തലെ കിഴക്കയില്‍ കൃഷ്ണന്‍ കുട്ടിയും ജാനകി ടീച്ചറും ആണ് റോഡ് ശുചീകരിച്ച് ശുചീകരണത്തില്‍ പങ്കാളികളായത്.

## Article Content

**ബാലുശ്ശേരി: **പ്രായത്തിന്റെ അവശതകള്‍ ഇത്തവണയും ഈ വൃദ്ധദമ്പതികള്‍ കണക്കിലെടുത്തില്ല. ഗാന്ധിജയന്തി ദിനത്തില്‍ വര്‍ഷം തോറും നടത്താറുള്ള ശുചീകരണം ഇത്തവണയും നടത്തി. ബാലുശ്ശേരി മീത്തലെ കിഴക്കയില്‍ കൃഷ്ണന്‍ കുട്ടിയും ജാനകി ടീച്ചറും ആണ് റോഡ് ശുചീകരിച്ച് ശുചീകരണത്തില്‍ പങ്കാളികളായത്.

ഗന്ധി ജയന്തി ദിനത്തില്‍ പതിവായി റോഡും പരിസരവും വൃത്തിയാക്കാറുള്ള ദമ്പതിമാര്‍ക്ക് ഇന്ന് വ്യക്തിപരമായ അസൗകര്യം ഉള്ളതു കൊണ്ടാണ് ഇന്നലെ തന്നെ നടത്തിയത്. സഹായത്തിന് ഒരാളിനെയും കൂട്ടി. ബാലുശ്ശേരി, നോര്‍ത്ത് അറപ്പീടിക റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് ജാനകിടീച്ചര്‍.

റസിഡന്റ്‌സിലെ എം.പി റോഡ്, കോട്ടനട റോഡ്, അമ്പലപ്പറമ്പ് റോഡ്, ഗ്രാമദീപം റോഡ്, കെ.കെ. റോഡ്, കോറോത്ത് വയല്‍ റോഡ്, അറപ്പീടിക കുറുമ്പൊയില്‍ റോഡ്, അറപ്പീടിക കോറോത്ത് വയല്‍ റോഡ് എന്നിവയെല്ലാം അതത് പരിസരവാസികള്‍ തന്നെ ശുചീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72059/today-is-gandhi-jayanti-old-couple-forgets-the-infirmities-of-age-and-participates-in-cleaning)