ചെറുവണ്ണൂര്‍: സര്‍ഗ്ഗ സംഗമങ്ങള്‍ നവ കാലത്തിന്റെ അനിവാര്യതയാണെന്നും വര്‍ദ്ധിച്ച് വരുന്ന ജാതി മത വിവേചനങ്ങളെ പ്രതിരോധിക്കാന്‍ ഇത്തരം സംഗമ പരിപാടികള്‍ക്ക് മാത്രമേ കഴിയൂ എന്നും പ്രശസ്ത സിനിമാ ഗാനരചയിതാവ് വി.കെ.ഹരി നാരായണന്‍.

സബര്‍മതി നമ്മുടെ രാഷ്ട്ര പിതാവിന്റെ ആശയ സാക്ഷാത്കാരത്തിനുള്ള പ്രവര്‍ത്തന ഭൂമികയായിരുന്നു. അത്തരത്തിലുള്ള വലിയ സ്വപ്നങ്ങള്‍ കാണാനും പ്രയോഗത്തില്‍ വരുത്താനും ചെറുവണ്ണൂര്‍ സബര്‍മതി കലാകേന്ദ്രത്തിന് സാധ്യമാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുവണ്ണൂര്‍ സബര്‍മതി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന നവരാത്രി മഹോത്സവപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത അദ്ധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ദുല്‍ഖിഫില്‍, സി.യം ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ. ബാലകൃഷ്ണന്‍, എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്മദ്, എം.കെ.സുരേന്ദ്രന്‍, പി.കെ.എം ബാലകൃഷ്ണന്‍, സി. സുജിത്, കെ.കെ.നൗഫല്‍, കെ.കെ ജിനില്‍, ടി.എം ബാലന്‍, സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.കെ. വല്‍സന്‍, ജന: കണ്‍വീനര്‍ എം.എം സമീര്‍ എന്നിവര്‍ സംസാരിച്ചു.
ശശി പൈതോത്തിന്റെ നേതൃത്വത്തില്‍ 101 വാദ്യ കലാകാരന്‍മാരുടെ പഞ്ചാരിമേളവും സബര്‍മതി ഭജന്‍ സിന്റെ 'വിശ്വ ഗീത് ', ആനയടി ധനലക്ഷ്മി ടീച്ചറുടെ സംഗീത കച്ചേരി, ഭരതാഞ്ജലി മധുസൂദനനും സംഘവും അവതരിപ്പിച്ച നൃത്താര്‍ച്ചന എന്നിവയും നടന്നു.
പരിപാടിയുടെ മൂന്നാം ദിവസമായ നാളെ വൈകു: അഞ്ച് മണിക്ക് പ്രകാശ് ഉള്ള്യേരിയുടെ ഹാര്‍മോണിയം കച്ചേരി, 6.30 ന് തെരുവ് ഗായക സംഘം ബാബു മാവൂര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, 9.30 ന് ഗഫൂര്‍ എം ഖയാം അവതരിപ്പിക്കുന്ന മെഹഫില്‍ എന്നിവയും അരങ്ങേറും.
Divine confluences are the inevitability of time: VK Harinarayanan