---
title: "അഷറഫിന് സ്വസ്ഥമായി ഉറങ്ങാം; വീട് നിര്‍മ്മിച്ചു നല്‍കി തണ്ടയില്‍ താഴ നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി "
english_title: "Awareness is needed; Vimukti Anti-Drug Awareness Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72352/awareness-is-needed-vimukti-anti-drug-awareness-class"
published_at: "2022-10-03T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633af3ee01e29_OBIT_CARD_JPG.JPG"
keywords: []
---

# അഷറഫിന് സ്വസ്ഥമായി ഉറങ്ങാം; വീട് നിര്‍മ്മിച്ചു നല്‍കി തണ്ടയില്‍ താഴ നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** കാരയാട് തണ്ടയില്‍ താഴ നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി വടക്കയില്‍ അഷറഫിന് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** കാരയാട് തണ്ടയില്‍ താഴ നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി വടക്കയില്‍ അഷറഫിന് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു.

മഹല്ല് പ്രസിഡന്റ് കെ.എം അമ്മത് ഹാജി അധ്യക്ഷനായി. മഹല്ല് ഖത്തീബ് മുഹമ്മദ് റാഫി ദാരിമി, സയ്യിദ് ത്വാഹ തങ്ങള്‍, കോയ മുസ്ലിയാര്‍, പി.സി അഷറഫ്, നിഷാദ് ചാലില്‍, അസ്സൈനാര്‍ കൈപ്പുറത്ത് മീത്തല്‍, എം.എം അബ്ദുള്‍ അസീസ്, എം.കെ ഫസലുറഹ്മാന്‍, സി.കെ മൊയ്തി, പി.ടി മൊയ്തു, പി.കെ അബ്ദുലത്തീഫ്, വടക്കയില്‍ റഷീദ്, റമീസ് വടക്കയില്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72352/awareness-is-needed-vimukti-anti-drug-awareness-class)