---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുറ്റത്ത് ഇനി ഡോ. എ.പി.ജെ അബ്ദുള്‍ കലാം "
english_title: "In Perampra Higher Secondary School yard, Dr. APJ Abdul Kalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72356/in-perampra-higher-secondary-school-yard-dr-apj-abdul-kalam"
published_at: "2022-10-03T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633afb6aea274_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുറ്റത്ത് ഇനി ഡോ. എ.പി.ജെ അബ്ദുള്‍ കലാം 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ മുറ്റത്ത് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ അര്‍ദ്ധകായ പ്രതിമ അനാഛാദനം ചെയ്യുന്നു. പ്രശസ്ത ശില്പി സത്യന്‍ നീലിമ ഒരുക്കിയ ശില്പത്തിന്റെ അനാഛാദനം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ മുറ്റത്ത് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ അര്‍ദ്ധകായ പ്രതിമ അനാഛാദനം ചെയ്യുന്നു. പ്രശസ്ത ശില്പി സത്യന്‍ നീലിമ ഒരുക്കിയ ശില്പത്തിന്റെ അനാഛാദനം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

30 വര്‍ഷം മുമ്പ് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സൗഹൃദത്തിന്റെ സര്‍ഗ്ഗവസന്തം തിര്‍ത്ത പഴയ ബാല്യകൗമാരങ്ങള്‍ 92 എസ്എസ്എല്‍സി ബാച്ച് വാട്സ് ആപ്പ് കൂട്ടായ്മയാണ് തങ്ങളുടെ അടയാളപ്പെടുത്തലിന്റെ ഭാഗമായി പ്രതിമ നിര്‍മ്മാണം നടത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്തു വരുന്നു. പുതുതലമുറക്ക് മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തിന്റെ തുടക്കമെന്നോണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ അര്‍ദ്ധകായ പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തത്.

ചടങ്ങ് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് ശില്പത്തിന്റെ അനാഛാദനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ശില്പി സത്യന്‍ നീലിമയെ ആദരിക്കലും കുടുംബ സഹായ ഫണ്ട് കൈമാറലും, ബിനു സനല്‍ രചിച്ച കഥാ ചില്ലയിലെ നിലാക്കൂട് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം. വിനോദന്‍, സെക്രട്ടറി പ്രമോദ് പഞ്ചമി, സുബീഷ്, സുരേഷ് ബാബു, വി.പി. പ്രമോദ്, വൈ.എം. സുനീഷ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72356/in-perampra-higher-secondary-school-yard-dr-apj-abdul-kalam)