---
title: "കോടിയേരിയുടെ നിര്യാണത്തില്‍ നാടെങ്ങും അനുശോചനങ്ങള്‍; സര്‍വ്വകക്ഷി ആഭിമുഖ്യത്തില്‍ മൗനജാഥയും അനുശോചന യോഗവും "
english_title: "Nationwide condolences on Kodiyeri's death; Silent march and condolence meeting under the auspices of all parties"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72392/nationwide-condolences-on-kodiyeris-death-silent-march-and-condolence-meeting-under-the-auspices-of-all-parties"
published_at: "2022-10-04T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633b8bf2d465f_OBIT_CARD_JPG.JPG"
keywords: []
---

# കോടിയേരിയുടെ നിര്യാണത്തില്‍ നാടെങ്ങും അനുശോചനങ്ങള്‍; സര്‍വ്വകക്ഷി ആഭിമുഖ്യത്തില്‍ മൗനജാഥയും അനുശോചന യോഗവും 

> **Lead Summary:** **പേരാമ്പ്ര: **സിപിഐ (എം) മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ പേരാമ്പ്രയില്‍ സര്‍വ്വകക്ഷി ആഭിമുഖ്യത്തില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി. അനുശോചന യോഗത്തില്‍ മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ് അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **സിപിഐ (എം) മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ പേരാമ്പ്രയില്‍ സര്‍വ്വകക്ഷി ആഭിമുഖ്യത്തില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി. അനുശോചന യോഗത്തില്‍ മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ് അധ്യക്ഷനായി.

സിപിഐ (എം) ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍, കെപിസിസി അംഗം കെ. ബാലനാരായണന്‍, മുസ്ലീം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം എ.കെ. ചന്ദ്രന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം വി.സി. ചാണ്ടി, എന്‍സിപി ജില്ല സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കെ. മധുകൃഷ്ണന്‍, കെ. സജീവന്‍, ശ്രീധരന്‍ മുതുവണ്ണാച്ച, ഒ.പി. മുഹമ്മദ്, വി.കെ. ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുളിയങ്ങലില്‍ നടന്ന അനുശോചന യോഗത്തില്‍ വി എം മനോജ്, പി എം പ്രകാശന്‍, വത്സന്‍ എടക്കോടന്‍, സജീവന്‍ കൊയിലോത്ത്, പി. ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ തുടങ്ങിയവര്‍ സംസാരിച്ചു.

കൂത്താളി യില്‍ നടന്ന മൗനജാഥയിലും, അനുശോചനത്തിലും പഞ്ചായത്ത് പ്രസിഡണ്ട് കെ.കെബിന്ദു അധ്യക്ഷനായി. കെ.പി വിശ്വന്‍, ഷിജു പുല്ലിയോട്ട് ,ശശി കിഴക്കന്‍ പേരാമ്പ്ര, പൂളക്കണ്ടി കുഞ്ഞമ്മത്, ഒ.രാജന്‍ , എ.ബാലചന്ദ്രന്‍, പി.അബ്ദുള്‍ സലാം, സി. പ്രേമന്‍ , ദിനേശ് കാപ്പുകര, പി.എം രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72392/nationwide-condolences-on-kodiyeris-death-silent-march-and-condolence-meeting-under-the-auspices-of-all-parties)