---
title: "കൂത്താളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍"
english_title: "Hartal today in Koothali Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72414/hartal-today-in-koothali-panchayat"
published_at: "2022-10-04T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bc6d5c03ba_1har.jpg"
keywords: []
---

# കൂത്താളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

> **Lead Summary:**  **പേരാമ്പ്ര **: കൂത്താളി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ പി.സി. കാര്‍ത്ത്യായനിയുടെ നിര്യാണത്തെ തുടര്‍ന്ന് കൂത്താളി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

## Article Content

 **പേരാമ്പ്ര **: കൂത്താളി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ പി.സി. കാര്‍ത്ത്യായനിയുടെ നിര്യാണത്തെ തുടര്‍ന്ന് കൂത്താളി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

പരേതയോടുളള ആദര സൂചകമായി ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് നാല് വരെയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കൂത്താളി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികള്‍ മൂന്ന് ദിവസത്തേക്ക് മാറ്റി വെച്ചതായും മണ്ഡലം പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഷിജു പുല്ല്യോട്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72414/hartal-today-in-koothali-panchayat)