---
title: "പേരാമ്പ്ര സ്വദേശിക്ക് ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ "
english_title: "Perambra native wins gold medal at National Games"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72457/perambra-native-wins-gold-medal-at-national-games"
published_at: "2022-10-04T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bfc64cd82f_11nayana.jpg"
keywords: []
---

# പേരാമ്പ്ര സ്വദേശിക്ക് ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ 

> **Lead Summary:** **പേരാമ്പ്ര :** 36 മത് ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണ്ണത്തിളക്കമേകി പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശി നായനാ ജെയിംസ്. വനിതകളുടെ ലോങ്ങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ ഇനത്തില്‍ വെങ്കലവും കേരളത്തിന് തന്നെ ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്.

## Article Content

**പേരാമ്പ്ര :** 36 മത് ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണ്ണത്തിളക്കമേകി പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശി നായനാ ജെയിംസ്. വനിതകളുടെ ലോങ്ങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ ഇനത്തില്‍ വെങ്കലവും കേരളത്തിന് തന്നെ ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്.

പഞ്ചാബിന്റെ ശൈലി സിംഗിനാണ് വെള്ളി മെഡല്‍ ലഭിച്ചത്. പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശി നായനാ ജെയിംസ് 6.33 മീറ്റര്‍ താണ്ടിയാണ് നയനയുടെ മുന്നേറ്റം.

2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയെ താരമാണ് നയന. അതേസമയം മറ്റൊരു മെഡല്‍ പ്രതീക്ഷിക്കുന്ന ആന്‍സി സോജന് നിരാശയായിരുന്നു ഫലം. താരം ആറാമത് ആണ് എത്തിയത്.

ഫെന്‍സിങ്ങില്‍ കേരള നാലാം മെഡല്‍ സ്വന്തമാക്കി. വനിതകളുടെ ഫോയില്‍ വിഭാഗത്തില്‍ കേരളം വെള്ളി നേടി. വാശിയേറിയ പോരാട്ടത്തില്‍ കേരളം മണിപ്പൂരിനോട് തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 41 - 45 കഴിഞ്ഞ ദിവസം വുമണ്‍ എപ്പേ വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ ഗ്രേഷ്മ മെഡല്‍ ഉറപ്പാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72457/perambra-native-wins-gold-medal-at-national-games)