---
title: "നവരാത്രി ആഘോഷങ്ങള്‍ അവസാന ഘട്ടങ്ങളിലേക്ക്; വാഹനപൂജക്കും എഴുത്തിനിരുത്തലിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി "
english_title: "Navratri celebrations in final stages; Preparations for Vahapuja and writing are complete"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72472/navratri-celebrations-in-final-stages-preparations-for-vahapuja-and-writing-are-complete"
published_at: "2022-10-04T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c18d938381_OBIT_CARD_JPG.JPG"
keywords: []
---

# നവരാത്രി ആഘോഷങ്ങള്‍ അവസാന ഘട്ടങ്ങളിലേക്ക്; വാഹനപൂജക്കും എഴുത്തിനിരുത്തലിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

> **Lead Summary:** ** പേരാമ്പ്ര:** നാടെങ്ങും നവരാത്രി ആഘോഷങ്ങള്‍ അവസാന ഘട്ടങ്ങളിലേക്ക്. നവരാത്രി ആഘോഷം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കേ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമായ വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂത്തിയായി.

## Article Content

** പേരാമ്പ്ര:** നാടെങ്ങും നവരാത്രി ആഘോഷങ്ങള്‍ അവസാന ഘട്ടങ്ങളിലേക്ക്. നവരാത്രി ആഘോഷം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കേ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമായ വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂത്തിയായി.

തിങ്കളാഴ്ചയോടെ പൂജ വപ്പ് പൂര്‍ത്തിയായി. ചില സ്ഥലങ്ങളില്‍ ഞായറാഴ്ച തന്നെ പൂജ വച്ച് നടത്തിയിരുന്നു. നേരത്തെ പൂജ വച്ച സ്ഥലങ്ങളില്‍ പൂജ തുടരുകയാണ്. നാളെ വിജയദശമി, പൂജയെടുപ്പും കുട്ടികള്‍ക്ക് വിദ്യാരംഭവുമായി വിജയദശമി ആഘോഷിക്കും.

അക്ഷരദേവതയുടെ അനുഗ്രഹകടാക്ഷത്തിനായി ആയിരക്കണക്കിന് കുരുന്നുകളാണ് വിദ്യാരംഭത്തിനായി ഒരുങ്ങുന്നത്. ക്ഷേത്രങ്ങള്‍ കൂടാതെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പൂജവെപ്പ് നടന്നു.

മഹാനവമി ദിനമായ ഇന്നാണ് ക്ഷേത്രങ്ങളിലും പണിശാലകളിലും ആയുധപൂജ വച്ചത്. ആയുധ പൂജയ്ക്ക് പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജനടക്കും. കൂടാതെ വാഹന പൂജയും നാളെ കാലത്ത് നടക്കും. വിദ്യാലബ്ദിക്കും വിദ്യയില്‍ നല്ല തുടക്കത്തിനും വിജയദശമി നാളിലാണ് കലാ പഠനത്തിന് തുടക്കം കുറിക്കുക. കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കുന്നതോടൊപ്പം നൃത്ത സംഗീത വിദ്യാലയങ്ങളില്‍ കലാപഠനത്തിനും വിജയ ദശമി നാളില്‍ തുടക്കം കുറിക്കും. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ സംഗീതോത്സവങ്ങളടക്കം വിവിധ പരിപാടികളും അരങ്ങേറും. കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ നവരാത്രി ആഘോഷം വിപുലമായി നടത്തുന്ന്ത

അതുകൊണ്ട് തന്നെ വളരെയധികം സന്തോഷത്തോടെയാണ് ജനങ്ങള്‍ നവരാത്രി കൊണ്ടാടുന്നത്. പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം, കൂത്താളി കമ്മോത്ത് 
മഹാവിഷ്ണു ക്ഷേത്രം, കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം, കുന്നരം വെള്ളി അത്തുനി ദേവി ക്ഷേത്രം, കന്നാട്ടി കൂവ്വപ്പള്ളി ശിവ ഭഗവതി ക്ഷേത്രം, പനക്കാട് ഭഗവതി ക്ഷേത്രം, ആ വള തറമല്‍ അയ്യപ്പ ക്ഷേത്രം , മുയിപ്പോത്ത് പാടിവട്ടത്ത് ശിവക്ഷേത്രം, മൊയിലോത്ത് വിഷ്ണു ക്ഷേത്രം, വാല്യക്കോട് മൊയിലോത്ത് തൃക്കൈ ക്കുന്ന് മഹാവിഷ്ണു ക്ഷേത്രം, കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം, പിള്ള പെരുവണ്ണ മഹാവിഷ്ണു ക്ഷേത്രം, കല്ലോട് എരഞ്ഞി അമ്പലം, തിരുവങ്ങായൂര്‍ ശിവക്ഷേത്രം, കുനിയില്‍ പരദേവത ക്ഷേത്രം, പൂതേരിപ്പാറ മഹാവിഷ്ണു ക്ഷേത്രം, കൂനംവള്ളിക്കാവ് ഭഗവതി ക്ഷേത്രം, മേപ്പയ്യൂര്‍ പരദേവതാക്ഷേത്രം, കുനിയില്‍ ഭഗവതി ക്ഷേത്രം, കാവുന്തറ മഹാവിഷ്ണു ക്ഷേത്രം, എന്നിവങ്ങളില്‍ വാഹനപൂജക്കും എഴുത്തിനിരുത്തലിനും ഉളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൊഴിലിടങ്ങsളില്‍ മഹാനവമി നാളില്‍ പ്രത്യേക ആയുധ പൂജകള്‍ ആരംഭിച്ചു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72472/navratri-celebrations-in-final-stages-preparations-for-vahapuja-and-writing-are-complete)