---
title: "ട്രെയിനില്‍ വച്ച് യാത്രക്കാര്‍ക്ക് നേരെ ആക്രമണം; കൊയിലാണ്ടിയില്‍ യുവാക്കള്‍ പിടിയില്‍ "
english_title: "Attack on passengers in train; Youth arrested in Koilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72523/attack-on-passengers-in-train-youth-arrested-in-koilandi"
published_at: "2022-10-04T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c659e0ed2c_c.JPG"
keywords: []
---

# ട്രെയിനില്‍ വച്ച് യാത്രക്കാര്‍ക്ക് നേരെ ആക്രമണം; കൊയിലാണ്ടിയില്‍ യുവാക്കള്‍ പിടിയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **ട്രെയിനില്‍ വച്ച് യാത്രക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത രണ്ട് യുവാക്കളെ നാട്ടുകാരും യാത്രക്കാരും പിടികൂടി. കോഴിക്കോട് നടക്കാവ് സ്വദേശി ക്രിസ്റ്റഫര്‍, മുചുകുന്ന് സ്വദേശി സുജീഷ്‌ എന്നിവരെയാണ് പിടികൂടിയത്.

## Article Content

**കൊയിലാണ്ടി: **ട്രെയിനില്‍ വച്ച് യാത്രക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത രണ്ട് യുവാക്കളെ നാട്ടുകാരും യാത്രക്കാരും പിടികൂടി. കോഴിക്കോട് നടക്കാവ് സ്വദേശി ക്രിസ്റ്റഫര്‍, മുചുകുന്ന് സ്വദേശി സുജീഷ്‌ എന്നിവരെയാണ് പിടികൂടിയത്.

ഇന്ന് വൈകിട്ടോടെ തിരുവന്തപുരം എക്‌സ്പ്രസില്‍ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു സംഭവം. വടകര മുതല്‍ ട്രെയിന്‍ യാക്ക്രാരെ മൂര്‍ച്ചയുള്ള ബേ്ഡ് കൊണ്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ട്രെയിന്‍ കൊയിലാണ്ടി എത്തിപ്പോള്‍ യാത്രക്കാര്‍ പിടികൂടുകയായിരുന്നു. പുറത്തെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാരുടെ സഹായത്താല്‍ പിടികൂടുകയായിരുന്നുമെന്ന് ട്രെയിന്‍ യാത്രക്കാരന്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

തുടര്‍ന്ന് കൊയിലാണ്ടി പൊലീസും സ്ഥലത്തെി. അക്രമണത്തില്‍ പരിക്കേറ്റ 5ഓളം യാത്രക്കാരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72523/attack-on-passengers-in-train-youth-arrested-in-koilandi)