---
title: "പേരാമ്പ്രയില്‍ ആധുനിക സൗകര്യത്തോടെയുള്ള മത്സ്യമാര്‍ക്കറ്റ് ഇന്ന് തുറക്കും "
english_title: "A fish market with modern facilities will be opened today at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72546/a-fish-market-with-modern-facilities-will-be-opened-today-at-perampra"
published_at: "2022-10-05T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d030b931a3_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ ആധുനിക സൗകര്യത്തോടെയുള്ള മത്സ്യമാര്‍ക്കറ്റ് ഇന്ന് തുറക്കും 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മാര്‍ക്കറ്റില്‍ ഇനി മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ മലിനജലത്തില്‍ ചവിട്ടി ബുദ്ധിമുട്ടേണ്ട. ആധുനിക സൗകര്യത്തോടെയുള്ള മത്സ്യ മാര്‍ക്കറ്റ് ഇന്ന് പൊതുജനങ്ങള്‍ക്കായ് തുറന്നു കൊടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മാര്‍ക്കറ്റില്‍ ഇനി മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ മലിനജലത്തില്‍ ചവിട്ടി ബുദ്ധിമുട്ടേണ്ട. ആധുനിക സൗകര്യത്തോടെയുള്ള മത്സ്യ മാര്‍ക്കറ്റ് ഇന്ന് പൊതുജനങ്ങള്‍ക്കായ് തുറന്നു കൊടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

പഴയ കെട്ടിടം പൊളിച്ച് നിര്‍മ്മിച്ച പുതിയ മാര്‍ക്കറ്റ് കെട്ടിടത്തില്‍ 50 പേര്‍ക്ക് മീന്‍വില്‍പ്പന നടത്താന്‍ സാധിക്കും. പേരാമ്പ്ര ബ്ലോക്ക്-ഗ്രാമ പഞ്ചയാത്തുകള്‍ സംയുക്തമായി ഏകദേശം 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

പുതിയ കെട്ടിടത്തില്‍ മത്സ്യവില്‍പ്പനയ്ക്കായി മേല്‍ക്കൂര ഷീറ്റിട്ടിട്ടുണ്ട്. വിശാലമായ ഹാളും മേല്‍ക്കൂര വാര്‍പ്പുള്ള മുറികളുമുണ്ട്. മത്സ്യം വെക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബും ടൈല്‍ പതിച്ച് സജ്ജമാക്കി. സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാന്‍ ചാലുകളും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72546/a-fish-market-with-modern-facilities-will-be-opened-today-at-perampra)