---
title: "'ചില്ലുഭരണിയിലെ തേന്‍ മിഠായികള്‍' പ്രകാശനം നാളെ "
english_title: "'Honey candies in a jar' release tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72687/honey-candies-in-a-jar-release-tomorrow"
published_at: "2022-10-05T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d9889268d2_OBIT_CARD_JPG.JPG"
keywords: []
---

# 'ചില്ലുഭരണിയിലെ തേന്‍ മിഠായികള്‍' പ്രകാശനം നാളെ 

> **Lead Summary:** ** കൊയിലാണ്ടി: **സി.വി ബാജിത്തിന്റെ 'ചില്ലുഭരണിയിലെ തേന്‍ മിഠായികള്‍' പുസ്തകം എഴുത്തുകാരനും നിരൂപകനുമായ വി.ആര്‍ സുധീഷ് പ്രകാശനം ചെയ്യും. നാളെ വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി.

## Article Content

** കൊയിലാണ്ടി: **സി.വി ബാജിത്തിന്റെ 'ചില്ലുഭരണിയിലെ തേന്‍ മിഠായികള്‍' പുസ്തകം എഴുത്തുകാരനും നിരൂപകനുമായ വി.ആര്‍ സുധീഷ് പ്രകാശനം ചെയ്യും. നാളെ വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി.

തന്റെ ചുറ്റുപാടുമുള്ള കാര്യങ്ങള്‍ തൂലികയിലൂടെ ഒപ്പിയെടുത്തതാണ് 'ചില്ലുഭരണിയിലെ തേന്‍ മിഠായികള്‍. കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിക്കും. കവിയും പ്രഭാഷകനുമായ മോഹനന്‍ നടുവത്തൂര്‍ പുസ്തക പരിചയം നടത്തും.

കെ.എസ്.ടി.എ കോഴിക്കോട് ജില്ല സെക്രട്ടറി ആര്‍.എം രാജന്‍, പന്തലായനി ജിഎച്ച്എസ്എസ് പ്രധാനാധ്യാപിക എം.കെ ഗീത, ഡേ. പി.കെ ഷാജി, ഡോ. ലാല്‍ രഞ്ജിത്ത്, ഗണേശന്‍ കക്കഞ്ചേരി, ഡി.കെ ബിജു, എന്‍.പി വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72687/honey-candies-in-a-jar-release-tomorrow)