---
title: "മുഹൈസ് ഫൗണ്ടേഷന്‍ കുടുംബ സംഗമവും അവാര്‍ഡ് പ്രഖ്യാപനവും "
english_title: "Muhais Foundation Family Reunion and Award Announcement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72709/muhais-foundation-family-reunion-and-award-announcement"
published_at: "2022-10-05T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633daec1f03bb_OBIT_CARD_JPG.JPG"
keywords: []
---

# മുഹൈസ് ഫൗണ്ടേഷന്‍ കുടുംബ സംഗമവും അവാര്‍ഡ് പ്രഖ്യാപനവും 

> **Lead Summary:** ** പേരാമ്പ്ര: **ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്തുല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മുഹൈസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് വി.കെ.ഇസ്മായില്‍ കുന്നരം വെള്ളി അര്‍ഹനായി.

## Article Content

** പേരാമ്പ്ര: **ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്തുല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മുഹൈസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് വി.കെ.ഇസ്മായില്‍ കുന്നരം വെള്ളി അര്‍ഹനായി.

വെള്ളിയൂര്‍ ഹിമായ കണ്‍വെന്‍ഷനില്‍ ചേര്‍ന്ന വിപുലമായ കുടുംബ സംഗമത്തില്‍ വെച്ച് പതിനായിരം രൂപയും പ്രശസ്തി പത്രവും കേരളാ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സമ്മാനിച്ചു.

അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ.കെ.എം.നസീറ്റാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. പ്രസിഡണ്ട് എടവന മജീദ് അദ്ധ്യക്ഷനായി. വിവിധ മേഖലകളില്‍ പ്രശസ്തരായ കെ.എസ് മൗലവി, ഡോ.ആര്‍.കെ മുഹമ്മദ് അഷ്‌റഫ്, ടി.കെ.നൗഫല്‍, കെ.ടി.ഫിറോസ് ഖാന്‍ എന്നിവരെ മന്ത്രി ആദരിച്ചു.

സഈദ് എലങ്കമല്‍ ടി.കെ.മുഹമദ് ഹുസൈന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ആബിദ ഫാറൂഖി, ഡോ.ഇസ്മായില്‍ മരിതേരി, എസ്.രമേശന്‍, ആര്‍.പി.രവീന്ദ്രന്‍, വി.സത്യന്‍, എസ്.കെ.അസ്സൈനാര്‍, കെ.എം.സൂപ്പി, സി.നസീറ, പി.നസീറ, അബ്ദുല്‍ ഖാദര്‍ കാസര്‍ഗോഡ്, നാഗത്ത് അമ്മത് കുട്ടി, തൈക്കണ്ടി നൗഷാദ്, ഇ.ടി.മജീദ്, അബ്ദുല്ല ബുഖാരി, കുന്നത്ത് മുജീബ്, ഇ.ടി.മുഹമ്മദ് കോയ , അഷ്‌റഫ് പുതിയപ്പുറം, എസ്.കെ.ലത്തീഫ്, കെ.ടി ഫിറോസ് എന്നിവര്‍ സംസാരിച്ചു.

സഹജ മലപ്പുറം, ജവാദ് അബ്ദുല്‍ ഖാദര്‍ എന്നിവരുടെ ഗാനമേളയും കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. മുഹൈസ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതവും ഡോ.കെ.വി.അബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72709/muhais-foundation-family-reunion-and-award-announcement)