---
title: "പന്തിരിക്കര പുറയങ്കോട് മഹാശിവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സംഘടിപ്പിച്ചു "
english_title: "Navratri Mahotsav was organized at Pandirikara Purayangode Maha Shiva Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72722/navratri-mahotsav-was-organized-at-pandirikara-purayangode-maha-shiva-temple"
published_at: "2022-10-05T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633dbdb25b99b_1biju.jpg"
keywords: []
---

# പന്തിരിക്കര പുറയങ്കോട് മഹാശിവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പന്തിരിക്കര പുറയങ്കോട് ശ്രീ മഹാശിവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സംഘടിപ്പിച്ചു. വിദ്യാരംഭത്തോടനുബന്ധിച്ച് ക്ഷേത്രം മേല്‍ശാന്തിയുടെ സാന്നിധ്യത്തില്‍ റിട്ട: അധ്യാപിക രാധാമണി ടീച്ചര്‍ പിഞ്ചോമനകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു കൊടുത്തു.

## Article Content

**പേരാമ്പ്ര:** പന്തിരിക്കര പുറയങ്കോട് ശ്രീ മഹാശിവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സംഘടിപ്പിച്ചു. വിദ്യാരംഭത്തോടനുബന്ധിച്ച് ക്ഷേത്രം മേല്‍ശാന്തിയുടെ സാന്നിധ്യത്തില്‍ റിട്ട: അധ്യാപിക രാധാമണി ടീച്ചര്‍ പിഞ്ചോമനകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു കൊടുത്തു.

2023 ജനുവരി 1 മുതല്‍ 8 വരെ ബ്രഹ്മശ്രീ നവീന്‍ ശങ്കര്‍ പാലഞ്ചേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന 12-ാം ഭാഗവത സപ്താഹ കമ്മിറ്റിയും രൂപീകരിച്ചു.

ചെയര്‍മാനായി ബാബുരാജ് കാളംകുളം, ജനറല്‍ കണ്‍വീനറായി വി.പി. ഉണ്ണികൃഷ്ണന്‍ ട്രെഷററായി കെ.കെ ബിജു എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72722/navratri-mahotsav-was-organized-at-pandirikara-purayangode-maha-shiva-temple)