---
title: "കുന്നുമ്മല്‍ കേളപ്പന്റെ കൃഷിയിടത്തിലെ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ച നിലയില്‍ "
english_title: "Coconut saplings in Kunummal Kelappan's farm were destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72812/coconut-saplings-in-kunummal-kelappans-farm-were-destroyed"
published_at: "2022-10-06T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e7f71242aa_1thengu.JPG"
keywords: []
---

# കുന്നുമ്മല്‍ കേളപ്പന്റെ കൃഷിയിടത്തിലെ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ച നിലയില്‍ 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കുന്നുമ്മല്‍ കേളപ്പന്റെ കൃഷിയിടത്തിലെ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ച നിലയില്‍ കാണപ്പെട്ടു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കുന്നുമ്മല്‍ കേളപ്പന്റെ കൃഷിയിടത്തിലെ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ച നിലയില്‍ കാണപ്പെട്ടു.

കാട്ടുപന്നിയോ മുള്ളന്‍ പന്നിയോ ആണെന്ന് സംശയിക്കുന്നതായി ഉടമ പറഞ്ഞു. പഞ്ചായത്ത് അംഗം ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു.

കൃഷി ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിസരപ്രദേശങ്ങളില്‍ കാട്ടുപന്നിയുടെയും മുള്ളന്‍ പന്നിയുടെയും ആക്രമണം പതിവാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72812/coconut-saplings-in-kunummal-kelappans-farm-were-destroyed)