---
title: "ചോയിയേട്ടന്‍ വീട് നിര്‍മ്മാണം; കൈത്താങ്ങായി ചേനോളി രാജീവ് രത്‌ന സൗഹൃദ കൂട്ടായ്മ"
english_title: "Choiyetan House Construction; Kaithangai Chenoli Rajeev Ratna Friendship Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72905/choiyetan-house-construction-kaithangai-chenoli-rajeev-ratna-friendship-association"
published_at: "2022-10-06T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ee35f71121_OBIT_CARD_JPG.JPG"
keywords: []
---

# ചോയിയേട്ടന്‍ വീട് നിര്‍മ്മാണം; കൈത്താങ്ങായി ചേനോളി രാജീവ് രത്‌ന സൗഹൃദ കൂട്ടായ്മ

> **Lead Summary:** ** പേരാമ്പ്ര: **വാളൂരിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ചോയിയേട്ടന് പാര്‍ട്ടി നിര്‍മ്മിച്ചു നല്കുന്ന വീടിനുള്ള രാജീവ് രത്‌ന സൗഹൃദ കൂട്ടായ്മ ചേനോളിയുടെ സാമ്പത്തിക സഹായമായ 8500 രൂപ ഭവന നിര്‍മ്മാണ കമ്മിക്ക് കൈമാറി.

## Article Content

** പേരാമ്പ്ര: **വാളൂരിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ചോയിയേട്ടന് പാര്‍ട്ടി നിര്‍മ്മിച്ചു നല്കുന്ന വീടിനുള്ള രാജീവ് രത്‌ന സൗഹൃദ കൂട്ടായ്മ ചേനോളിയുടെ സാമ്പത്തിക സഹായമായ 8500 രൂപ ഭവന നിര്‍മ്മാണ കമ്മിക്ക് കൈമാറി.

കൂട്ടായ്മയുടെ പതിമൂന്നാമത് യോഗം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്റ്റ് കമ്മറ്റി പ്രസിഡണ്ട് പി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുരളി അദ്ധ്യക്ഷനായി.

ബൂത്ത് പ്രസിഡണ്ട് രഞ്ജിത്ത് തുമ്പക്കണ്ടി, സിയുസി പ്രസിഡണ്ട് സുരേഷ് മായഞ്ചേരി, ദീപേഷ് തുമ്പക്കണ്ടി, ദിനേശന്‍ മാവില കണ്ടി, മുനീര്‍, റഷീദ് ചെക്യലേത്ത്, ശ്രീലേഷ് നങ്ങാത്ത്, രഘുനാഥ് പുറ്റാട് എന്നിവര്‍ സംബന്ധിച്ചു. ചേനോളിയിലെ ജൈവകര്‍ഷകനായ ബാലകൃഷ്ണന്‍ കിഴക്കേടത്തിനെ ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72905/choiyetan-house-construction-kaithangai-chenoli-rajeev-ratna-friendship-association)