---
title: " ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അന്തരിച്ചു"
english_title: "Cheruvannur Grama Panchayat President E.T. Radha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73099/cheruvannur-grama-panchayat-president-et-radha-passed-away"
published_at: "2022-10-07T20:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63403b92d2473_1ratha.jpg"
keywords: []
---

#  ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആവള കുട്ടോത്ത് ഇയ്യ തറേമ്മല്‍ ഇ.ടി രാധ അന്തരിച്ചു. രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ മാസങ്ങളായി ചികിത്സയിലായിരുന്നു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആവള കുട്ടോത്ത് ഇയ്യ തറേമ്മല്‍ ഇ.ടി രാധ അന്തരിച്ചു. രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ മാസങ്ങളായി ചികിത്സയിലായിരുന്നു.

ആശാ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതും തുടര്‍ന്ന് പ്രസിഡന്റാവുന്നതും. ഗ്രാമ പഞ്ചായത്തിലെ കക്കറ മുക്ക് വാര്‍ഡില്‍ നിന്നും സി പി ഐ പ്രതിനിധിയായാണ് ഇവര്‍ മത്സരിച്ച് വിജയിച്ചത്.

സി പി ഐ യുടെ ജില്ലയിലെ ഏക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് രാധ. പരേതനായ കുഞ്ഞരിയന്റെയും (കൂത്താളി ) ജാനുവിന്റെയും മകളാണ്.

ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: രഗുല , ആതിര (ഫാര്‍മസിസ്റ്റ് ) , അശ്വതി . മരുമക്കള്‍: സുധീര്‍ മണിയൂര്‍ (അക്ഷയ കേന്ദ്രം കല്ലോട്), ലാഷ ( പട്ടാണിപ്പാറ), സുനില്‍ മാഹി (കേരള പൊലീസ്). സഹോദരങ്ങള്‍ രാജീവ് സരിഗ , സത്യന്‍, ഷാജി (സി ഐ എസ് എഫ് മുംബൈ), പരേതനായ ഗോപി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73099/cheruvannur-grama-panchayat-president-et-radha-passed-away)