---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് പണിക്കര്‍ കണ്ടി (നിട്ടംതറ) കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ നിര്യാതനായി "
english_title: "Cheruvannur Kakkaramuk Panicker Kandi (Nittamtara) Kunjabdulla Muslyar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73106/cheruvannur-kakkaramuk-panicker-kandi-nittamtara-kunjabdulla-muslyar-passed-away"
published_at: "2022-10-07T20:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63404167ab159_1kunju.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് പണിക്കര്‍ കണ്ടി (നിട്ടംതറ) കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍: **ചെറുവണ്ണൂര്‍ കക്കറമുക്ക് പണ്ഡിതനും സൂഫിവാര്യനുമായ പണിക്കര്‍ കണ്ടി (നിട്ടംതറ) കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ നിര്യാതനായി.

## Article Content

**മേപ്പയ്യൂര്‍: **ചെറുവണ്ണൂര്‍ കക്കറമുക്ക് പണ്ഡിതനും സൂഫിവാര്യനുമായ പണിക്കര്‍ കണ്ടി (നിട്ടംതറ) കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ നിര്യാതനായി.

കക്കറമുക്ക് ഹുജ്ജത്തുല്‍ ഇസ്‌ലാം, കീഴ്പയ്യൂര്‍ മുഹ്യില്‍ ഇസ്‌ലാം എന്നിവിടങ്ങളില്‍ മദ്രസ അധ്യാപകനായും, ചേരാപുരം, ആവള പെരിങ്ങളത്ത് പൊയില്‍ എന്നിവിടങ്ങളില്‍ ഖത്തീബായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കീയന ഓറ്, മേപിലാച്ചേരി കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ പ്രധാന ഉസ്താദന്മാരായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കള്‍: കുഞ്ഞമ്മത് (ബഹ്റൈന്‍), ബഷീര്‍ (സലാല), പരേതനായ മൊയ്തീന്‍ മുസ്‌ല്യാര്‍.

മരുമക്കള്‍: ആയിഷ, സുമയ്യ, ശാഹിറ. സഹോദരങ്ങള്‍: കുഞ്ഞയിശ (ആവള), ഖദീജ (വേളം), പരേതരായ കുഞ്ഞമ്മത്, അബൂബക്കര്‍ മുസ്‌ല്യാര്‍, ഇബ്രാഹിം ഹാജി, മറിയം (കണ്ടീത്താഴ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73106/cheruvannur-kakkaramuk-panicker-kandi-nittamtara-kunjabdulla-muslyar-passed-away)