---
title: " നൊച്ചാട് പഞ്ചായത്ത് തല വിദ്യാരംഗം ശില്പശാലയുടെ സ്വാഗതസംഘം രൂപീകരിച്ചു"
english_title: "Nochad Panchayat level Vidyarangam formed the welcome committee of the workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73121/nochad-panchayat-level-vidyarangam-formed-the-welcome-committee-of-the-workshop"
published_at: "2022-10-07T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63404dbe160a1_1ani.jpg"
keywords: []
---

#  നൊച്ചാട് പഞ്ചായത്ത് തല വിദ്യാരംഗം ശില്പശാലയുടെ സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** ** പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂളില്‍ നൊച്ചാട് പഞ്ചായത്ത് തല വിദ്യാരംഗം ശില്പശാലയുടെ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

** പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂളില്‍ നൊച്ചാട് പഞ്ചായത്ത് തല വിദ്യാരംഗം ശില്പശാലയുടെ സ്വാഗതസംഘം രൂപീകരിച്ചു.

ഒക്‌ടോബര്‍ 15 ന് ശനിയാഴ്ച സ്‌കൂളില്‍ വെച്ച് നടക്കുന്ന വിദ്യാരംഗം ശില്പശാലയുടെ സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു.

കെ.എം. കൃഷ്ണദാസ്, എസ്.കെ. സൂര്യ, കെ.സി. ബാലകൃഷ്ണന്‍, പി. അബ്ദുറഹ്മാന്‍, മൊയ്തിഹാജി നാഗത്ത്, പി.കെ. രാജന്‍, ബാലഗോപാലന്‍, ടി.പി. സുനില്‍, ടി.കെ. അനില്‍കുമാര്‍, ഷീജ പുതുക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ഷിജിനി നന്ദിയും പറഞ്ഞു. ശില്പശാലയില്‍ പഞ്ചായത്തിലെ 14 വിദ്യാലയങ്ങളില്‍ നിന്നായി 250 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73121/nochad-panchayat-level-vidyarangam-formed-the-welcome-committee-of-the-workshop)