---
title: "ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയുടെ സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ ; പഞ്ചായത്തില്‍ ഹര്‍ത്താല്‍ "
english_title: "Cheruvannur Grama Panchayat President E.T. Radha's cremation will be held tomorrow at 10 o'clock in the house; Hartal in panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73124/cheruvannur-grama-panchayat-president-et-radhas-cremation-will-be-held-tomorrow-at-10-oclock-in-the-house-hartal-in-panchayat"
published_at: "2022-10-07T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6340500bccd7f_1ratha.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയുടെ സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ ; പഞ്ചായത്തില്‍ ഹര്‍ത്താല്‍ 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയുടെ സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സി.പി.ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും പാറപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗവും മഹിള സംഘം പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗവുമാണ്.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയുടെ സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സി.പി.ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും പാറപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗവും മഹിള സംഘം പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗവുമാണ്.

2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനഞ്ചാം വാര്‍ഡില്‍ (കക്കറമുക്ക് ) നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സൗമ്യമായ പെരുമാറ്റവും, രാഷ്ട്രീയ കക്ഷി ഭേദമന്യേയുളള ഇടപ്പെടലും കൊണ്ട് കുറഞ്ഞ കാലം കൊണ്ട് ജനകീയ അംഗീകാരം നേടിയെടുത്തു. ആശാ വര്‍ക്കറായി പ്രവര്‍ത്തിച്ചത് വീടുവീടാന്തരം ബന്ധം ഉണ്ടാക്കി എടുക്കാന്‍ സാധിച്ചു.

കുറച്ചു കാലമായ് അസുഖ ബാധിതയായ് കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ ചികിത്സ നേടിയതിനു ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹോം കെയറിലായിരുന്നു.

ഇന്ന് വീണ്ടും രോഗം മൂര്‍ഛിച്ചതിനേ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും വൈകിട്ട് 6 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരേതയോടുള്ള ആദര സൂചകമായി നാളെ കാലത്ത് 11 മണി വരെ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73124/cheruvannur-grama-panchayat-president-et-radhas-cremation-will-be-held-tomorrow-at-10-oclock-in-the-house-hartal-in-panchayat)