---
title: "ജനകീയ നേതാവിന് വിട ; സര്‍വ്വകക്ഷി അനുശോചിച്ചു"
english_title: "Farewell to the popular leader; All parties expressed their condolences"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73235/farewell-to-the-popular-leader-all-parties-expressed-their-condolences"
published_at: "2022-10-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341388e5b386_1asw.JPG"
keywords: []
---

# ജനകീയ നേതാവിന് വിട ; സര്‍വ്വകക്ഷി അനുശോചിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയുടെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു. വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ആവള മഠത്തില്‍ മുക്കില്‍ അനുശോചന യോഗവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയുടെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു. വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ആവള മഠത്തില്‍ മുക്കില്‍ അനുശോചന യോഗവും സംഘടിപ്പിച്ചു.

സി.പി.ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും പാറപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗവും മഹിള സംഘം പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു അന്തരിച്ച ഇ.ടി. രാധ. 2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനഞ്ചാം വാര്‍ഡില്‍ (കക്കറമുക്ക് ) നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സൗമ്യമായ പെരുമാറ്റവും, രാഷ്ട്രീയ കക്ഷി ഭേദമന്യേയുളള ഇടപ്പെടലും കൊണ്ട് കുറഞ്ഞ കാലം കൊണ്ട് ജനകീയ അംഗീകാരം നേടിയെടുത്തു. ആശാ വര്‍ക്കറായി പ്രവര്‍ത്തിച്ചത് വീടുവീടാന്തരം ബന്ധം ഉണ്ടാക്കി എടുക്കാന്‍ സാധിച്ചു.

അനുശോചന യോഗത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത അധ്യക്ഷത വഹിച്ചു. സത്യന്‍ മൊകേരി, സി.എന്‍. ചന്ദ്രന്‍, ഇ.കെ. വിജയന്‍ എംഎല്‍എ, ടി.വി. ബാലന്‍, കെ.കെ. ബാലന്‍, അഡ്വ. പി. വസന്തം, എം. കുഞ്ഞമ്മദ്, ഷീജ ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, മെമ്പര്‍മാരായ വി.പി. ദുല്‍ഖിഫില്‍, സി.എം. ബാബു, മുക്കം മുഹമ്മത്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ, കെ.ടി. രാജന്‍, ഉണ്ണി വേങ്ങേരി, ഷീബ, വി.കെ. പ്രമോദ് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിന്റ് കെ.ജി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73235/farewell-to-the-popular-leader-all-parties-expressed-their-condolences)