---
title: "ലോക പാലിയേറ്റീവ് ദിനം പേരാമ്പ്ര ദയയില്‍ ആചരിച്ചു "
english_title: "World Palliative Day observed by Perampra Daya"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73293/world-palliative-day-observed-by-perampra-daya"
published_at: "2022-10-08T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63417bc578fc3_1daya.JPG"
keywords: []
---

# ലോക പാലിയേറ്റീവ് ദിനം പേരാമ്പ്ര ദയയില്‍ ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ലോക പാലിയേറ്റീവ് ദിനാചരണം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്നു. പേരാമ്പ്ര ഏരിയയിലെ 9 പാലീയേറ്റീവ് ക്ലിനിക്കുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **ലോക പാലിയേറ്റീവ് ദിനാചരണം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്നു. പേരാമ്പ്ര ഏരിയയിലെ 9 പാലീയേറ്റീവ് ക്ലിനിക്കുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ചെമ്പ്ര റോഡ് ജംക്ഷനില്‍ ഒത്തുകൂടി പ്ലേക്കാര്‍ഡുകളേന്തി പാലിയേറ്റീവിന്റെ സന്ദേശവാഹകരായി പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ ജാഥകള്‍ സംഘടിപ്പിച്ചു കൊണ്ട് പേരാമ്പ്ര ദയയില്‍ പ്രവേശിച്ചു. പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍ സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.

കിപ്പ് ഏരിയ ചെയര്‍മാന്‍ ശ്രീധരന്‍ പെരുവണ്ണാമൂഴി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ദയ വളണ്ടിയര്‍ സൂര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രശസ്ത സിനിമാ-നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

കെ. ഇമ്പിച്ചാലി, എ.കെ. തുവയി ഹാജി, ലത്തീഫ്, കുഞ്ഞമ്മത്, പി. സുധന്‍, ബോബി, ജോണ്‍സണ്‍, തോമസ്, രജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഏരിയ കണ്‍വീനര്‍ എന്‍.കെ .മജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.സി. നമ്പ്യാര്‍ നന്ദിയും പറഞ്ഞു. ദയ പ്രവര്‍ത്തകരായ മുഹമ്മദ് ഷാഫി, ലത്തീഫ്, യൂസഫ്, ഇ.പി. കുഞ്ഞബ്ദുള്ള, ശ്രീനിവാസന്‍, വിശ്വന്‍, വസന്ത, മിനി, സുഗജ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73293/world-palliative-day-observed-by-perampra-daya)