---
title: "തുടര്‍ പഠനപ്രവര്‍ത്തനം ഉറപ്പു വരുത്തി ന്യു ഇന്ത്യാ ലിറ്ററസി പോഗ്രാം നടുവണ്ണൂരില്‍ "
english_title: "New India Literacy Program in Naduvannur to ensure further study"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73307/new-india-literacy-program-in-naduvannur-to-ensure-further-study"
published_at: "2022-10-08T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634185d953e0d_OBIT_CARD_JPG.JPG"
keywords: []
---

# തുടര്‍ പഠനപ്രവര്‍ത്തനം ഉറപ്പു വരുത്തി ന്യു ഇന്ത്യാ ലിറ്ററസി പോഗ്രാം നടുവണ്ണൂരില്‍ 

> **Lead Summary:**  നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ന്യു ഇന്ത്യാ ലിറ്ററസി പോഗ്രാമിന്റെ ഭാഗമായി 30 നും 65 നും ഇടയിലുള്ള അക്ഷരം എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കായി തുടര്‍ പഠനപ്രവര്‍ത്തനം ഉറപ്പു വരുത്തുനതിനായി സര്‍വ്വെ നടപടികള്‍ ആരംഭിച്ചു.

## Article Content

 നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ന്യു ഇന്ത്യാ ലിറ്ററസി പോഗ്രാമിന്റെ ഭാഗമായി 30 നും 65 നും ഇടയിലുള്ള അക്ഷരം എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കായി തുടര്‍ പഠനപ്രവര്‍ത്തനം ഉറപ്പു വരുത്തുനതിനായി സര്‍വ്വെ നടപടികള്‍ ആരംഭിച്ചു.

മന്ദങ്കാവ് പതിമൂന്നാം വാര്‍ഡിലാണ് തുടക്കം കുറച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ സര്‍വ്വെ നടപടികള്‍ ഓണ്‍ലൈന്‍ അപ് ലോഡ് ചെയ്തു കൊണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സുധീഷ് ചെറുവത്ത് ആദ്ധ്യക്ഷനായി. രാമചന്ദ്രന്‍ പരപ്പില്‍, പ്രേരക്മാരായ പി. ബീന, കാര്‍ത്യായിനി, കെ.എം സ്മിത, റംസീന ഷാലിദ്, പി.കെ അജിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73307/new-india-literacy-program-in-naduvannur-to-ensure-further-study)