---
title: "സാമൂഹ്യതിന്‍മകള്‍ക്കെതിരെ സമരമുഖം തീര്‍ക്കണമെന്ന് എംജിഎം വനിതാ സംഗമം "
english_title: "MGM women's meeting to fight against social evils"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73324/mgm-womens-meeting-to-fight-against-social-evils"
published_at: "2022-10-08T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341987b482a8_OBIT_CARD_JPG.JPG"
keywords: []
---

# സാമൂഹ്യതിന്‍മകള്‍ക്കെതിരെ സമരമുഖം തീര്‍ക്കണമെന്ന് എംജിഎം വനിതാ സംഗമം 

> **Lead Summary:** **മേപ്പയ്യൂര്‍:** സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിയടക്കമുള്ള സാമൂഹ്യ വിപത്തുകള്‍ ഉന്‍മൂലനം ചെയ്യാന്‍ കുടുംബ സംവിധാനം ശക്തിപ്പെടണമെന്ന് എംജിഎം കോഴിക്കോട് നോര്‍ത്ത് ജില്ലാ സംഘടിപ്പിച്ച റിലീസ് വനിതാ സംഗമം അഭിപ്രായപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍:** സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിയടക്കമുള്ള സാമൂഹ്യ വിപത്തുകള്‍ ഉന്‍മൂലനം ചെയ്യാന്‍ കുടുംബ സംവിധാനം ശക്തിപ്പെടണമെന്ന് എംജിഎം കോഴിക്കോട് നോര്‍ത്ത് ജില്ലാ സംഘടിപ്പിച്ച റിലീസ് വനിതാ സംഗമം അഭിപ്രായപ്പെട്ടു.

എഐസിസി മെമ്പര്‍ ഡോ.ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. എംജിഎം സംസ്ഥാന പ്രസിഡണ്ട് സല്‍മ അന്‍വാരിയ മുഖ്യ പ്രഭാഷണം നടത്തി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ റാബിയ എടത്തുംക്കണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ്ഞ ചൊല്ലിക്കൊടുത്തു.

റാഫി പേരാമ്പ്ര, അമീര്‍ അന്‍സാരി, സോഫിയ കൊയിലാണ്ടി, ആരിഫ തിക്കോടി, ഫാത്തിമ ചാലിക്കര, കാസിം കൊയിലാണ്ടി, ജലീല്‍ കീഴൂര്‍, ഹുദ കോളിക്കല്‍, ഷാനവാസ് പേരാമ്പ്ര, റുഖിയ പൂനൂര്‍, ആബിദ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73324/mgm-womens-meeting-to-fight-against-social-evils)