---
title: "കോഴിക്കോട് റവന്യൂ ജില്ലാ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സബ് ജില്ലയ്ക്ക് ഇരട്ടക്കിരീടം "
english_title: "Double crown for Perampra Sub District in Kozhikode Revenue District Volleyball Championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73336/double-crown-for-perampra-sub-district-in-kozhikode-revenue-district-volleyball-championship"
published_at: "2022-10-08T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341a8cbaa991_OBIT_CARD_JPG.JPG"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ലാ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സബ് ജില്ലയ്ക്ക് ഇരട്ടക്കിരീടം 

> **Lead Summary:** ** നടുവണ്ണൂര്‍:** കോഴിക്കോട് റവന്യൂ ജില്ലാ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സബ് ജില്ലയ്ക്ക് ഇരട്ടക്കിരീടം. സീനിയര്‍ ബോയ്‌സ്, ജൂനിയര്‍ ബോയ്‌സ് വിഭാഗത്തിലാണ് സബ് ജില്ല ജേതാക്കളായത്.

## Article Content

** നടുവണ്ണൂര്‍:** കോഴിക്കോട് റവന്യൂ ജില്ലാ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സബ് ജില്ലയ്ക്ക് ഇരട്ടക്കിരീടം. സീനിയര്‍ ബോയ്‌സ്, ജൂനിയര്‍ ബോയ്‌സ് വിഭാഗത്തിലാണ് സബ് ജില്ല ജേതാക്കളായത്.

സീനിയര്‍ ബോയ്‌സ് ടീമില്‍ എന്‍.എച്ച്.എസ്.എസ്. വാകയാടി ലെ ലിബറോ രാഹുല്‍, ഒള്‍റൗണ്ടര്‍ പ്രിയാന്‍ഷു, ടീം ക്യാപ്റ്റന്‍ അലന്‍കൃഷ്ണ എന്നിവരടക്കമുള്ള ഏഴു താരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ലാ ടീമിന്റെ വിജയത്തിന് തിളക്കം കൂട്ടി. സീനിയര്‍ വിഭാഗത്തില്‍ പരാജയപ്പെടുത്തിയത് കോഴിക്കോട് റൂറല്‍ സബ്ജില്ലയേയാണ് പരാജയപ്പെടുത്തിയത്.

ജൂനിയര്‍ ബോയ്‌സില്‍ എന്‍.എച്ച്.എസ്.എസ്സിലെ സുബോധ്, രാജ് സ്വാമി, നിവേദ്.എസ്, നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ സംഗീത് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ജൂനിയര്‍ വിഭാഗത്തില്‍ പരാജയപ്പെടുത്തിയത് കുന്ദമംഗലം സബ്ജില്ലയേയാണ്.

ടീം കോച്ച് രാഗേഷ്.സി.ആര്‍ വാകയാട് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കായികാധ്യാപകന്‍ രതീഷ് യു.എസ്, വോളീബോള്‍ കോച്ച് ഒ.ബാലന്‍ നായര്‍, നടുവണ്ണൂര്‍ ഗവണ്‍മന്റ് ഹയര്‍സെക്കന്ററിസകൂള്‍ കായികാധ്യാപകന്‍ റൈനിഷ,് മുന്‍ സംസ്ഥാന താരവും എന്‍ഐഎസ് കോച്ചുമായ അച്ചുതന്‍, കൊയമ്പറത്ത് അബ്ദുല്‍ സലാം എന്നിവരുടെ ഒത്തൊരുമയോടുള്ള കൂട്ടായ്മയാണ് ഏറെക്കാലത്തിന് ശേഷമുള്ള ഈ ഊജ്വല വിജയത്തിന് നേതൃത്വം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73336/double-crown-for-perampra-sub-district-in-kozhikode-revenue-district-volleyball-championship)