കൊയിലാണ്ടി ഫിഷര്‍മെന്‍ കോളനിയിലെ പ്രമോദ് വധക്കേസ് വിധിയായി

കൊയിലാണ്ടി ഫിഷര്‍മെന്‍ കോളനിയിലെ പ്രമോദ് വധക്കേസ് വിധിയായി
Oct 26, 2021 05:05 PM | By Perambra Editor

 കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷര്‍മെന്‍ കോളനിയിലെ പ്രമോദ് (28) വധക്കേസ് പ്രതി ചെറിയമങ്ങാട് വേലി വളപ്പില്‍ വികാസിന് ജീവപരന്ത്യവും, മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷ 2 ലക്ഷം രൂപ പിഴയും വിധിച്ചു.

കോഴിക്കോട് ഫസ്റ്റ്.അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.2018 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം.

ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കം സംഘട്ടനത്തില്‍ പരിക്ക് പറ്റിയ പ്രമോദിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നത് വികാസ് തടഞ്ഞു.

കൊയിലാണ്ടി എസ്‌ഐ ഷിജു എബ്രഹാം, വിജേഷ്, ഡ്രൈവര്‍ ഒ.കെ. സുരേഷ്, തുടങ്ങിയവര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

മെഡിക്കല്‍ കോളെജിലും എത്തിച്ചെങ്കിലും, 15-ാം തിയ്യതി പുലര്‍ച്ചെ മരണമടയുകയായിരുന്നു.

പ്രമോദിന്റെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കൗണ്ടര്‍ കേസ് കൊടുക്കാനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ എത്തിയ പ്രതിയെ സിഐ ഉണ്ണികൃഷ്ണന്‍ സമര്‍ത്ഥമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മേപ്പയ്യൂര്‍ സിഐയായ കെ. ഉണ്ണികൃഷ്ണനാണ് കേസന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എം. ജയകുമാര്‍ ആണ് കേസ് വാദിച്ചത്.

Pramod murder case in Koyilandy Fishermen's Colony

Next TV

Related Stories
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
Top Stories