സ്‌നേഹവീട് കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബര്‍ 30ന് ആരംഭിക്കും

സ്‌നേഹവീട് കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബര്‍ 30ന് ആരംഭിക്കും
Oct 26, 2021 05:43 PM | By Perambra Editor

 കോഴിക്കോട്: സ്‌നേഹവീടിന്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബര്‍ 30-ാം തിയതി ഉച്ചക്ക് 2 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇതോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നതാണ്. സ്‌നേഹവീട് കേരള സാമൂഹിക പ്രവര്‍ത്തക പുരസ്‌കാരത്തിന് ലോക കേരള സഭാംഗം പി.കെ. കബീര്‍ സലാല, മിനി സജി കൂരാച്ചുണ്ട് എന്നിവരെയും കേരള പ്രവാസി കാരുണ്യ സാംസ്‌കാരിക പുരസ്‌കാരത്തിന് രഘു പേരാമ്പ്രയേയും തെരഞ്ഞെടുത്തു.

കേരള കലാ സാഹിത്യ സാംസ്‌കാരിക പുരസ്‌കാരത്തിന് ദേവരാജ് കന്നാട്ടി (ട്രൂ വിഷന്‍), രേഷ്മ നിഷാദ്, പ്രസീന, നസീമ, നബില റിയാസ്, സാജിര്‍ കാരിയാടന്‍, സജേഷ്, പി.കെ. ഹാരിസ് എന്നിവരേയും ആരംഭകാലം മുതലുള്ള പ്രവര്‍ത്തകര്‍ക്കുള്ള ശ്രേഷ്ഠ പുരസ്‌കാരത്തിന് കെ.സി. അനീഷ്, മുനീര്‍ മരക്കാര്‍ എന്നിവരേയും സോഷ്യല്‍ മീഡിയ ലിറ്ററസി പുരസ്‌കാരത്തിന് വി.വി. ജോസ്, ഷൈന മേബിള്‍, ആമിന ഷഹീര്‍, എ. ബദറുന്നീസ, മുനീര്‍ അഗ്രഗാമി എന്നിവരേയും തെരഞ്ഞെടുത്തു.

പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കോഴിക്കോട് മേയര്‍ ഡോ: ബീന ഫിലിപ്പും നിര്‍വ്വഹിക്കുന്നതാണ്.

ആസ്റ്റര്‍ മിംസ് (സിഇഒ) ഫര്‍ഹാന്‍ യാസിന്‍ പ്രത്യേക ക്ഷണിതാവായി സമ്മേളനത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അനില്‍ പി. ആധ്യക്ഷത വഹിക്കും. പി.കെ. കബീര്‍ സലാല, അജികുമാര്‍ നാരായണ്‍, ഹനീഫ് പതിരായില്‍, നബില റിയാസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

Snehaveedu Kozhikode District Conference on October 30 at the Indoor Stadium Conference Hall

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories










News Roundup