---
title: "നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലേയ്ക്ക് മരുന്നുകള്‍ കൈമാറി "
english_title: "Navajeevan Charitable Trust handed over medicines to Kotur Family Health Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73469/navajeevan-charitable-trust-handed-over-medicines-to-kotur-family-health-centre"
published_at: "2022-10-09T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63428e9717bc4_1marunnu.JPG"
keywords: []
---

# നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലേയ്ക്ക് മരുന്നുകള്‍ കൈമാറി 

> **Lead Summary:** **കൂട്ടാലിട : ** നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലേയ്ക്ക് മരുന്നുകള്‍ കൈമാറി.

## Article Content

**കൂട്ടാലിട : ** നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലേയ്ക്ക് മരുന്നുകള്‍ കൈമാറി.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കോട്ടൂര്‍ പഞ്ചായത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കൂട്ടാലിടയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കി.

ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ: സജ്‌നയ്ക്കാണ് മവുന്നുകള്‍ കൈമാറിയത്. ട്രസ്റ്റ് ഭാരവാഹികളായ പി.എം. മോഹനന്‍, അജിത് കിഴക്കമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73469/navajeevan-charitable-trust-handed-over-medicines-to-kotur-family-health-centre)