---
title: "ചക്കിട്ടപ്പാറ സ്വദേശി ശശി വട്ടക്കാട്ട് തുടര്‍ചികിത്സക്കായി സഹായം തേടുന്നു "
english_title: "Shashi Vattakkat, a resident of Chakkittapara, seeks help for further treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73503/shashi-vattakkat-a-resident-of-chakkittapara-seeks-help-for-further-treatment"
published_at: "2022-10-09T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342abf8a423b_1chikilsa.JPG"
keywords: []
---

# ചക്കിട്ടപ്പാറ സ്വദേശി ശശി വട്ടക്കാട്ട് തുടര്‍ചികിത്സക്കായി സഹായം തേടുന്നു 

> **Lead Summary:** **ചക്കിട്ടപ്പാറ:** ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ഡയാലിസിസ് ചെയ്തുവരുന്ന ശശി വട്ടക്കാട്ട് തുടര്‍ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു.

## Article Content

**ചക്കിട്ടപ്പാറ:** ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ഡയാലിസിസ് ചെയ്തുവരുന്ന ശശി വട്ടക്കാട്ട് തുടര്‍ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് പൂഴിത്തോടില്‍ സ്ഥിരതാമസക്കാരനായ ശശിയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് തുടര്‍ ചികിത്സ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പൂഴിത്തോട് കേന്ദ്രീകരിച്ച് ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ഉദാരമതികളുടെ സഹായം സ്വീകരിച്ചുവരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ രക്ഷാധികാരിയും വാര്‍ഡ് അംഗം സി.കെ. ശശി ചെയര്‍മാന്‍, അഗസ്റ്റിന്‍ തോമസ് അമ്പാട്ട് കണ്‍വീനര്‍, ഷാജന്‍ ഈറ്റതോട്ടത്തില്‍ (തോമസ് സെബാസ്റ്റ്യന്‍) ട്രെഷററുമായുള്ള കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു. ഉദാരമതികള്‍ക്ക് തങ്ങളുടെ സഹായങ്ങള്‍ പൂഴിത്തോട് യൂണിയന്‍ ബാങ്കിന്റെ 4854020104185 എന്ന നമ്പറില്‍ കൈമാറാവുന്നതാണ്. കഎടഇ ഇീറല ഡആകച0548545

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73503/shashi-vattakkat-a-resident-of-chakkittapara-seeks-help-for-further-treatment)