---
title: "കേരളത്തിന് വെള്ളി മെഡല്‍ നേടിയ ടീം അംഗമായ മഹിന്‍ ദിലീപിനെ അനുമോദിച്ചു"
english_title: "Mahin Dileep congratulated , the team member who won the silver medal for Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73505/mahin-dileep-congratulated-the-team-member-who-won-the-silver-medal-for-kerala"
published_at: "2022-10-09T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342ae80a7cc6_1mahin.JPG"
keywords: []
---

# കേരളത്തിന് വെള്ളി മെഡല്‍ നേടിയ ടീം അംഗമായ മഹിന്‍ ദിലീപിനെ അനുമോദിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ ടീം അംഗമായ മഹിന്‍ ദിലീപിനെ അനുമോദിച്ചു.

## Article Content

** പേരാമ്പ്ര: **കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ ടീം അംഗമായ മഹിന്‍ ദിലീപിനെ അനുമോദിച്ചു.

ആറാമത് നാഷണല്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ ടീം അംഗം ആയ മുളിയങ്ങലിലെ മഹിന്‍ ദിലീപിനെ മുളിയങ്ങല്‍ കൂട്ടായ്മ അനുമോദിച്ചു.

സിനിമ, നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര മൊമെന്റൊയും ക്യാഷ് അവാര്‍ഡും നല്‍കി. മുസ്തഫ മുളിയങ്ങല്‍ അധ്യക്ഷത വഹിച്ചു.

സൂപ്പി കെ പൂക്കടവത്ത്, മോഹനന്‍ അമ്പാടി, ബാബു ചേരമ്പറ്റ, സി.ടി. രതീഷ്, സി.പി. ഷാജി, ഒ.കെ. അജയന്‍, വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73505/mahin-dileep-congratulated-the-team-member-who-won-the-silver-medal-for-kerala)