---
title: "അരങ്ങ് 2022 സ്‌കൂള്‍ കലോത്സവവുമായി തുറയൂര്‍ ഗവണ്മെന്റ് യു.പി സ്‌കൂള്‍ "
english_title: "Arang 2022 School Art Festival with Thurayur Govt UP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73534/arang-2022-school-art-festival-with-thurayur-govt-up-school"
published_at: "2022-10-09T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342d79155dc0_OBIT_CARD_JPG.JPG"
keywords: []
---

# അരങ്ങ് 2022 സ്‌കൂള്‍ കലോത്സവവുമായി തുറയൂര്‍ ഗവണ്മെന്റ് യു.പി സ്‌കൂള്‍ 

> **Lead Summary:** **പയ്യോളി അങ്ങാടി:** തുറയൂര്‍ ഗവണ്മെന്റ് യു.പി സ്‌കൂള്‍ കലോത്സവം അരങ്ങ്-2022 സമാപിച്ചു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മത്സര പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് നാല് ഗ്രൂപ്പുകളിലായി പരിപാടികള്‍ നടന്നു.

## Article Content

**പയ്യോളി അങ്ങാടി:** തുറയൂര്‍ ഗവണ്മെന്റ് യു.പി സ്‌കൂള്‍ കലോത്സവം അരങ്ങ്-2022 സമാപിച്ചു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മത്സര പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് നാല് ഗ്രൂപ്പുകളിലായി പരിപാടികള്‍ നടന്നു.

തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പിടിഎ പ്രസിഡണ്ടുമായ കെ.എം രാമകൃഷ്ണന്‍ അധ്യക്ഷനായി.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നജില അഷ്‌റഫ്, ആര്‍.ടി അശോകന്‍, പി.കെ അശോകന്‍, വനജ, അനില്‍ മലാപ്പറമ്പ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ് മാസ്റ്റര്‍ ഇ.എം രാമദാസന്‍ സ്വാഗതവും ടി.കെ ശ്രീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73534/arang-2022-school-art-festival-with-thurayur-govt-up-school)