---
title: "ശ്രീധരന്‍ ചെറുവണ്ണൂരിന്റെ കരിമ്പന്‍ പ്രകാശനം ചെയ്തു "
english_title: "Sreedharan Cheruvannur's Karimban released "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73556/sreedharan-cheruvannurs-karimban-released"
published_at: "2022-10-09T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342fb87b8bef_OBIT_CARD_JPG.JPG"
keywords: []
---

# ശ്രീധരന്‍ ചെറുവണ്ണൂരിന്റെ കരിമ്പന്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **ചെറുവണ്ണൂര്‍: **അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കവിതകളെന്നും മാനവികതയുടെ ലോകമാണ് കവിതകളിലൂടെ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നതെന്നും പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.

## Article Content

**ചെറുവണ്ണൂര്‍: **അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കവിതകളെന്നും മാനവികതയുടെ ലോകമാണ് കവിതകളിലൂടെ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നതെന്നും പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.

ശ്രീധരന്‍ ചെറുവണ്ണൂരിന്റെ 'കരിമ്പന്‍ ' എന്ന കവിതാ സമാഹാരം ആവള ബ്രദേര്‍സ് കലാ സമിതി ഒരുക്കിയ ചടങ്ങില്‍ പ്രകാശനം ചെയ്തു സംസാരിക്ക യായിരുന്നു അദ്ദേഹം. ജീവിതാനുഭവങ്ങളുടെ പ്രതി സ്ഫുരണമാണ് കവിതകള്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാ സമിതി പ്രസിഡന്റ് ടി. രജിഷ് അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. അജിത ഉദ്ഘാടനം ചെയ്തു. പി.ആര്‍. രതിഷ്, ചൂട്ട് മോഹനന്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ : രാജു കീഴേപ്പാട്ട് പുസ്തകം പരിചയപ്പെടുത്തി.

എം. കുഞ്ഞമ്മദ്, മനോജ് രാമത്ത്, വിജയന്‍ ആവള, വേണുഗോപാല്‍ പേരാമ്പ്ര, വി.എം. നാരായണന്‍, സി.കെ.ശ്രീധരന്‍, ബൈജു ആവള, ശ്രീധരന്‍ ചെറുവണ്ണൂര്‍, ഷാനവാസ് കൈവേലി, രഞ്ജിഷ് ആവള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73556/sreedharan-cheruvannurs-karimban-released)