---
title: "പാലേരിയില്‍ വീടിന് നേരെ ബോംബേറ് "
english_title: "A house was bombed in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73591/a-house-was-bombed-in-paleri"
published_at: "2022-10-10T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634399b174f5a_1bomb.JPG"
keywords: []
---

# പാലേരിയില്‍ വീടിന് നേരെ ബോംബേറ് 

> **Lead Summary:** **പാലേരി:** പാലേരിയില്‍ വീടിന് നേരെ ബോംബേറ്. പാലേരി കോങ്ങോടുമ്മല്‍ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11.05 ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം നടന്നത്.

## Article Content

**പാലേരി:** പാലേരിയില്‍ വീടിന് നേരെ ബോംബേറ്. പാലേരി കോങ്ങോടുമ്മല്‍ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11.05 ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ വീടിന്റെ ജനലിന്റെ കമ്പി വളഞ്ഞ നിലയിലായി. ഈ സമയം വിപിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ്, പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍ , സബ്ബ് ഇന്‍സ്പക്ടര്‍ എ. ഹബീബുള്ള എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വടക്കുമ്പാട് കന്നാട്ടി ഭാഗങ്ങളില്‍ ആര്‍എസ്എസ് സി പി എം സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സ്‌ഫോടനം. വിപിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. കഴിഞ്ഞ ദിവസം വടക്കുമ്പാട് നാല് ഡി വൈ എഫ് ഐ പ്രവര്‍ ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.

ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുന്നതിനിടയിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെ രാത്രി കന്നാട്ടി കടുക്കാം കുഴിയില്‍ ശിവപ്രസാദിന്റെ വീട് ആക്രമിച്ചതായി പേരാമ്പ്ര പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73591/a-house-was-bombed-in-paleri)