---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ബാലസഭ കലോത്സവം സംഘടിപ്പിച്ചു"
english_title: "Kudumbashree Balasabha Kalotsavam was organized in Chakkittapara Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73642/kudumbashree-balasabha-kalotsavam-was-organized-in-chakkittapara-gram-panchayat"
published_at: "2022-10-10T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343c9b097d46_1at.JPG"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ബാലസഭ കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ** ചക്കിട്ടപാറ: ** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ബാലസഭ കലോത്സവം സംഘടിപ്പിച്ചു.

## Article Content

** ചക്കിട്ടപാറ: ** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ബാലസഭ കലോത്സവം സംഘടിപ്പിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കുടുംബശ്രീ ബാലസഭ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴ്‌സണ്‍ ബിന്ദു വത്സന്‍ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന് വാര്‍ഡ് സമിതിയുടെ ഉപഹാരം നല്‍കി ആദരിച്ചു. ആലീസ്, രാജേഷ് തറവട്ടത്ത്, കെ.കെ. രാജന്‍, പി.സി. സുരാജന്‍, സിഡിഎസ് ചെയര്‍പ്പേഴ്‌സണ്‍ ശോഭ പട്ടാണികുന്നുമ്മല്‍, നാരായണന്‍ നായര്‍, ജയേഷ് മുതുകാട്, എ.ജി. രാജന്‍, വി.വി. കുഞ്ഞിക്കണ്ണന്‍, ബിജു ചെറുവത്തൂര്‍, ഷീന പുരുഷു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73642/kudumbashree-balasabha-kalotsavam-was-organized-in-chakkittapara-gram-panchayat)