---
title: "കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി അംഗവുമായിരുന്ന എം.കെ. സഹദേവനെ അനുസ്മരിച്ചു"
english_title: "Congress leader and former DCC member M.K. Sahadeva was commemorated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73665/congress-leader-and-former-dcc-member-mk-sahadeva-was-commemorated"
published_at: "2022-10-10T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343e309efa9a_1push.JPG"
keywords: []
---

# കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി അംഗവുമായിരുന്ന എം.കെ. സഹദേവനെ അനുസ്മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി അംഗവുമായിരുന്ന എം.കെ. സഹദേവനെ അനുസ്മരിച്ചു. എം.കെ സഹദേവന്റെ മൂന്നാം ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര: **കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി അംഗവുമായിരുന്ന എം.കെ. സഹദേവനെ അനുസ്മരിച്ചു. എം.കെ സഹദേവന്റെ മൂന്നാം ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി ഭാരവാഹികളായ ഇ. അശോകന്‍, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, മനോജ് എടാണി, ഇ.പി. മുഹമ്മദ്, ഷാജു പൊന്‍പറ, പി.എം. പ്രകാശന്‍, ഇ.ടി. സത്യന്‍, കെ.സി. രവീന്ദ്രന്‍, വി.വി. ദിനേശന്‍, വി.പി. സുരേഷ്, ലതേഷ് പുതിയേടത്ത്, കെ.എം. ശ്രീനിവാസന്‍, സജീവന്‍ കുഞ്ഞോത്ത്, കെ.പി. മായന്‍കുട്ടി, കെ.പി. വിശ്വന്‍, ആയടത്തില്‍ ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73665/congress-leader-and-former-dcc-member-mk-sahadeva-was-commemorated)