കുഴല്‍കിണര്‍ നിര്‍മ്മാണം ഇരുമ്പു ഖനനത്തിലേക്കുള്ള നീക്കമാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: കെ.സുനില്‍

കുഴല്‍കിണര്‍ നിര്‍മ്മാണം ഇരുമ്പു ഖനനത്തിലേക്കുള്ള നീക്കമാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: കെ.സുനില്‍
Oct 26, 2021 08:35 PM | By Perambra Editor


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കുഴല്‍കിണര്‍ നിര്‍മ്മാണം ഇരുമ്പു ഖനനത്തിലേക്കുള്ള നീക്കമാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍.

ഇത് മാവോയിസ്റ്റ് ദേശവിരുദ്ധശക്തികള്‍ നടത്തുന്ന വാദത്തിന് പിന്തുണ നല്‍കുന്നതാണെന്നും അവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കുഴല്‍കിണര്‍ നിര്‍മ്മാണം ഇരുമ്പയിര്‍ ഖനനത്തിനുള്ള മുന്നൊരുക്കമാണെന്നുള്ള രീതിയില്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവിടെ വര്‍ഷങ്ങളായി കുടിവെള്ളം ലഭ്യമായിരുന്നില്ല. പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ ഭൂഗര്‍ഭജലവിഭവ വകുപ്പ് കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് പ്രദേശത്ത് കുഴല്‍ക്കിണറിന്റെ പണി ആരംഭിച്ചതെന്നും പറഞ്ഞു. 200 മീറ്റര്‍ ആഴത്തില്‍ ഭൂഗര്‍ഭജലത്തിന്റെ പരിവേഷണമാണ് ഇവിടെ നടത്തുന്നതെന്നും ഓരോ അമ്പത് മീറ്ററിലും ജലത്തിന്റെ ക്വാളിറ്റി പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മൂഴിക്കല്‍, നരിക്കുനി, കോടഞ്ചേരി എനഎനിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ നിര്‍മ്മാണം നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ പേരാമ്പ്ര ഇറിഗേഷന്‍ കോമ്പൗണ്ടിലും, കൂത്താളി കൃഷിഫാമിലും, നാദാപുരം ബിഎസ്എഫ് കോമ്പൗണ്ടിലും, കുറ്റ്യാടി കെഎസ്എഫ്‌സിയിലും അടുത്ത വര്‍ഷം ബോര്‍വെല്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെയൊന്നും ഇരുമ്പു ഖനനവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗികമായിട്ടുള്ള ഭൂജലപരിവേഷണവിഭാഗം ഭൂഗര്‍ഭജലത്തിന്റെ ക്വാളിറ്റിയെ സംബന്ധിച്ച് നടത്തുന്ന തുടര്‍ച്ചയായ പഠനത്തിന്റെ ഭാഗമായ് നടത്തിയിട്ടുള്ള പരിവേഷണത്തെയാണ് ഇരുമ്പുഖനനമാണെന്ന രീതിയില്‍ തെറ്റായ വാര്‍ത്ത കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഇത് എറെ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

News that bore well construction is a move towards iron ore is baseless: K.Sunil

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories










News Roundup