---
title: "സമൂഹത്തിന് മാതൃകയായി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ "
english_title: "Perampra Higher Secondary School student police cadets as role models for society"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73718/perampra-higher-secondary-school-student-police-cadets-as-role-models-for-society"
published_at: "2022-10-10T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63442263d4994_1spc.JPG"
keywords: []
---

# സമൂഹത്തിന് മാതൃകയായി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ 

> **Lead Summary:** **പേരാമ്പ്ര:** സമൂഹത്തിന് മാതൃകയായി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍.

## Article Content

**പേരാമ്പ്ര:** സമൂഹത്തിന് മാതൃകയായി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍.

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറിയില്‍ സ്‌കൂള്‍ കായികമേളയോട് അനുബന്ധിച്ചാണ് സ്റ്റുഡന്റ്  പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തട്ടുകട നടത്തിയത്.

വിദ്യാലയത്തിലെ 88 സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിദ്യാര്‍ത്ഥികളുടെയും അവരുടെ അമ്മമാരുടെയും സഹകരണത്തോടു കൂടിയാണ് മികച്ച രീതിയില്‍ തട്ടുകട നടത്തിയത്. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി. സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

തട്ടുകടയില്‍ നിന്നു കിട്ടിയ വരുമാനത്തില്‍ കുട്ടികള്‍ക്ക് ചെലവായ തുക അവര്‍ക്ക് കൊടുക്കുകയും ലാഭം കിട്ടിയ തുക പാവപ്പെട്ട കുട്ടികള്‍ക്ക് മാറ്റിവെച്ചു കൊണ്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയായി.

അതോടൊപ്പം ഈ തട്ടുകട തുടര്‍ പ്രവര്‍ത്തനമാക്കാനും കുട്ടികള്‍ തീരുമാനിച്ചു. കെ.എം. സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ബിജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73718/perampra-higher-secondary-school-student-police-cadets-as-role-models-for-society)