---
title: "മുഹമ്മത് സിനാന് അനുമോദനം നല്‍കി തറമ്മല്‍ സുബുലുസ്സലാം മദ്രസ "
english_title: "Tharammal Subulusalalam Madrasa gave permission to Muhammad Sinan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73751/tharammal-subulusalalam-madrasa-gave-permission-to-muhammad-sinan"
published_at: "2022-10-10T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63444dca3bdcf_OBIT_CARD_JPG.JPG"
keywords: []
---

# മുഹമ്മത് സിനാന് അനുമോദനം നല്‍കി തറമ്മല്‍ സുബുലുസ്സലാം മദ്രസ 

> **Lead Summary:** **അരിക്കുളം :** തറമ്മല്‍ സുബുലുസ്സലാം മദ്രസ നബി ദിനാഘോഷത്തിന്റ ഭാഗമായി മദ്രസ പൂര്‍വ്വവിദ്യാര്‍ത്ഥിയായ മുഹമ്മത് സിനാന അനുമോദിച്ചു.

## Article Content

**അരിക്കുളം :** തറമ്മല്‍ സുബുലുസ്സലാം മദ്രസ നബി ദിനാഘോഷത്തിന്റ ഭാഗമായി മദ്രസ പൂര്‍വ്വവിദ്യാര്‍ത്ഥിയായ മുഹമ്മത് സിനാന അനുമോദിച്ചു.

മദ്രസ പൂര്‍വ്വവിദ്യാര്‍ത്ഥിയും എലങ്കമല്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഹിഫ്‌ള് പൂര്‍ത്തിയാക്കി നന്തി ദാറുസ്സലാം അറബിക്ക് കോളേജില്‍ തര്‍ഖിയ്യ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന മുഹമ്മത് സിനാന് അനുമോദനം നല്‍കിയത്.

നബിദിനാഘോഷ സ്വാഗത സംഘം ചെയര്‍മാന്‍ തറമ്മല്‍ അബ്ദുസ്സലാം മൊമോന്റോ നല്‍കി ആദരിച്ചു. ടി.പി അബ്ദുസ്സലാം ഉപഹാരവും സമര്‍പ്പിച്ചു.

അജ്മല്‍ മശ്ഹൂര്‍തങ്ങള്‍, ഇ.കെ അഹമ്മത് മൗലവി, എം.എം അബ്ദുല്‍ അസീസ് മൗലവി. ടി.പി അബ്ദുള്ള കുട്ടി ഹാജി, സി.കെ നൗഷാദ് മൗലവി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73751/tharammal-subulusalalam-madrasa-gave-permission-to-muhammad-sinan)