---
title: "ആവള മാനവ കലാവേദി സ്വാതി ചോലയെ അനുമോദിച്ചു "
english_title: "Avala Manava Kalavedi felicitated Swati Chola"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73803/avala-manava-kalavedi-felicitated-swati-chola"
published_at: "2022-10-11T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634501177c23c_1swathi.JPG"
keywords: []
---

# ആവള മാനവ കലാവേദി സ്വാതി ചോലയെ അനുമോദിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ആവള മാനവ കലാവേദി സ്വാതി ചോലയെ അനുമോദിച്ചു. നീററ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്വാതി ചോലയെയാണ് ആവള മാനവ കലാവേദി അനുമോദിച്ചത്.

## Article Content

**പേരാമ്പ്ര:** ആവള മാനവ കലാവേദി സ്വാതി ചോലയെ അനുമോദിച്ചു. നീററ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്വാതി ചോലയെയാണ് ആവള മാനവ കലാവേദി അനുമോദിച്ചത്.

കലാവേദി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പി.എം. കുഞ്ഞിക്കേളപ്പന്‍ അധ്യക്ഷത വഹിച്ചു.

കെ. കണാരക്കുറുപ്പ് പാരിതോഷികം നല്‍കി. വി.എം. നാരായണന്‍, സി.എം. ഗംഗാധരന്‍, ടി.എം. രാഘവ കുറുപ്പ്, കെ. മൊയ്തീന്‍, വിജയന്‍ ആവള, വിജയന്‍ ആലക്കാട്ട്, എം.പി. ശ്രീധരന്‍, എന്‍.പി. പ്രസന്ന, ശ്രീജ മലയില്‍, കെ. അപ്പുക്കുട്ടി, പി.സി. കുഞ്ഞമ്മത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73803/avala-manava-kalavedi-felicitated-swati-chola)