---
title: "സര്‍ക്കാര്‍ കേരളത്തിന്റെ നെല്ലറകളെ കര്‍ഷകരുടെ ശവക്കല്ലറകളാക്കി മാറ്റി - പി.കെ. കൃഷ്ണദാസ് "
english_title: "Govt has turned Kerala's paddy fields into farmers' graveyards - P.K. Krishnadas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73899/govt-has-turned-keralas-paddy-fields-into-farmers-graveyards-pk-krishnadas"
published_at: "2022-10-11T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63455d599eab9_1bjp2.JPG"
keywords: []
---

# സര്‍ക്കാര്‍ കേരളത്തിന്റെ നെല്ലറകളെ കര്‍ഷകരുടെ ശവക്കല്ലറകളാക്കി മാറ്റി - പി.കെ. കൃഷ്ണദാസ് 

> **Lead Summary:** **പേരാമ്പ്ര :** ആവളപ്പാണ്ടിയെ കൃഷിയോഗ്യമാക്കുക എന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെയും ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവളയില്‍ കര്‍ഷക സത്യാഗ്രഹം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** ആവളപ്പാണ്ടിയെ കൃഷിയോഗ്യമാക്കുക എന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെയും ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവളയില്‍ കര്‍ഷക സത്യാഗ്രഹം സംഘടിപ്പിച്ചു.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ നെല്ലറയായിരുന്ന ആവള പാണ്ടിയെ തരിശ് ഭൂമിയില്‍ നിന്ന് കൃഷിഭൂമിയാക്കി മാറ്റാന്‍ ആവളക്കാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനം ഭരിക്കുന്ന സിപിഎം കേരളത്തിലെ കൃഷി ഭൂമികളെ തരിശ് ഭൂമിയാക്കി മാറ്റിയെന്നും കേരളത്തിലെ നെല്ലറകളെ കര്‍ഷകരുടെ ശവക്കല്ലറയാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തമാക്കുമെന്ന പറഞ്ഞ സര്‍ക്കാരിന് പച്ചമുളകിന്റെ കാര്യത്തില്‍ പോലും സംസ്ഥാനത്തെ സ്വയം പര്യാപ്തയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് കൃഷ്ണദാസ് കളിയാക്കി.

ആവള പാണ്ടിയെ തരിശ് രഹിത ഭൂമിയാക്കുമെന്ന് പ്രഖ്യാപിച്ച് പോയ മുഖ്യ മന്ത്രിയോ പരിവാരങ്ങളോ പിന്നെ ആവളയെ തിരിഞ്ഞ് നോക്കിയില്ലെന്നും ആവളയോടും പരിസരങ്ങളിലെ വയലുകളോടും കാണിച്ച അവഗണനയും അശാസ്ത്രിയതയും അഴിമതിയും കൃഷിയില്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി മണ്ഡലം പ്രസിഡന്റ്  കെ.കെ. അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈ വിതരണം ബിജെപി ജില്ല പ്രസിഡന്റ് വി.കെ. സജീവന്‍ നിര്‍വ്വഹിച്ചു.

ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍, രാമദാസ് മണലേരി, വി.കെ. ജയന്‍, തറമല്‍ രാഗേഷ്, എം. പ്രകാശന്‍, ടി.എം. ഹരിദാസ്, ഒ.പി മഹേഷ്, മനോജ് എടക്കൂടി, സി.കെ ലീല, ജയപ്രകാശ് കായണ്ണ, കെ.എം, സുധാകരന്‍, ബാബു പുതുപറമ്പില്‍, ഇ.സി. അഭിലാഷ്, കെ.പി.ബാബു, മരുതിയാട്ട് ബാബു എന്നിവര്‍ സംസാരിച്ചു.

എന്‍.ഇ ചന്ദ്രന്‍, വി.സി. നരായണന്‍, പി.ബി. സന്തോഷ്, പി.സി. പ്രസന്ന, കെ.കെ. ബാബു, കെ.കെ സജീവന്‍ , സിനി ബിജു കൃഷ്ണന്‍ , ബിനിഷ് എടവരാട്, എം.ജി. വേണു, കെ.എം. ബാലകൃഷ്ണന്‍, ലൈജു കല്ലൂര്‍, കെ.എം. റീന, എന്‍.എം. രവീന്ദ്രന്‍, കെ.പി.ടി വത്സലന്‍, കെ.ടി. വിനോദന്‍, ശ്രീഗേഷ് കുട്ടോത്ത്, കെ.പി. നിഥിന്‍ ലാല്‍ സത്യഗ്രഹത്തിന് എന്നിവര്‍ നേതൃത്യം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73899/govt-has-turned-keralas-paddy-fields-into-farmers-graveyards-pk-krishnadas)