---
title: "ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു"
english_title: "Chavat Mahal Committee organized Nabi Day celebration and rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73907/chavat-mahal-committee-organized-nabi-day-celebration-and-rally"
published_at: "2022-10-11T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63456842efce6_1rali.JPG"
keywords: []
---

# ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍:** ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന പ്രഭാഷണവും, ചാവട്ട് ഇസ് ലാഹുല്‍ മുസ് ലിമീന്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും, നബിദിന റാലിയും സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍:** ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന പ്രഭാഷണവും, ചാവട്ട് ഇസ് ലാഹുല്‍ മുസ് ലിമീന്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും, നബിദിന റാലിയും സംഘടിപ്പിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മേപ്പയ്യൂര്‍ റെയ്ഞ്ച് പ്രസിഡന്റ് വി.കെ ഇസ്മയില്‍ മന്നാനി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശാക്കിര്‍ യമാനി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.

മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത്, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍, ഖത്തര്‍ ചാവട്ട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, എം. സലാം ഹാജി, എ. കുട്ട്യാലി ഹാജി, യു.കെ. അബ്ദുള്ള, സി.കെ. മൊയ്തി, സി.ഇ. അഷറഫ്, കെ.കെ. മുനീര്‍, സി.കെ.എസ്. ഭാരിമി, എം.കെ. ഫസലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

വൈകീട്ട് സംഘടിപ്പിച്ച നബിദിന റാലിയില്‍ മുതിര്‍ന്നവരും, വിദ്യാര്‍ത്ഥികളും പങ്കാളികളായി. കണ്‍വീനര്‍ എ.എം. റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ എ. മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73907/chavat-mahal-committee-organized-nabi-day-celebration-and-rally)