---
title: "പേരാമ്പ്ര മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി "
english_title: "Conducted women safety awareness class at Perampra Maharajas Institute of Medical Sciences"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74097/conducted-women-safety-awareness-class-at-perampra-maharajas-institute-of-medical-sciences"
published_at: "2022-10-12T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346d090d7c55_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിദ്യാര്‍ഥികള്‍ക്കായി സെല്‍ഫ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് പ്രൊട്ടക്ഷന്‍ ട്രെയിനിങ്ങും നടത്തി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിദ്യാര്‍ഥികള്‍ക്കായി സെല്‍ഫ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് പ്രൊട്ടക്ഷന്‍ ട്രെയിനിങ്ങും നടത്തി.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരള പോലീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്ത്രീ സുരക്ഷ ബോധവല്‍ക്കരണ ക്ലാസും, സെല്‍ഫ് പ്രൊട്ടക്ഷന്‍ ട്രെയിനിങ്ങും നല്‍കി വരുന്നതിന്റെ ഭാഗമായാണ് ട്രെയിനിങ്ങ് നടത്തിയത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.വി ഷീജ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ ബിന്‍സി എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി സെല്‍ഫ് പ്രൊട്ടക്ഷന്‍ ട്രെയിനിങ് നടത്തി. പരിപാടിയില്‍ സി.കെ രന്യ അധ്യക്ഷയായി. കെ.ജി ദീപ്തി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74097/conducted-women-safety-awareness-class-at-perampra-maharajas-institute-of-medical-sciences)