---
title: "ഭാഷാശ്രീ സംസ്ഥാന തല പുരസ്‌കാര സമര്‍പ്പണം ഒക്ടോബര്‍ 15ന് "
english_title: "Bhashashree state level award presentation on 15th October"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74115/bhashashree-state-level-award-presentation-on-15th-october"
published_at: "2022-10-12T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346e393b6e47_OBIT_CARD_JPG.JPG"
keywords: []
---

# ഭാഷാശ്രീ സംസ്ഥാന തല പുരസ്‌കാര സമര്‍പ്പണം ഒക്ടോബര്‍ 15ന് 

> **Lead Summary:** **പേരാമ്പ്ര: **ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ രവിവര്‍മ്മയുടെ സ്മരണാര്‍ത്ഥം ഏര്‍പെടുത്തിയ സംസ്ഥാന തല പുരസ്‌കാര സമര്‍പ്പണം ഒക്ടോബര്‍ 15ന് 2 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ രവിവര്‍മ്മയുടെ സ്മരണാര്‍ത്ഥം ഏര്‍പെടുത്തിയ സംസ്ഥാന തല പുരസ്‌കാര സമര്‍പ്പണം ഒക്ടോബര്‍ 15ന് 2 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ രാജഗോപാലന്‍ കാരപ്പറ്റ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായിരിക്കും. വി.പി ഏലിയാസ് പുരസ്‌കാര കൃതികള്‍ അവലോകനം ചെയ്യും.

പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. തുടര്‍ന്ന് ആര്‍.കെ രവിവര്‍മ അനുസ്മരണം നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജോസഫ് പൂതക്കുഴി, സദന്‍ കല്‍പത്തൂര്‍, പ്രകാശന്‍ വെള്ളിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74115/bhashashree-state-level-award-presentation-on-15th-october)