---
title: "തോട്ടില്‍ റേഷനരി തളളിയ സംഭവം സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ് "
english_title: "The Congress wants a thorough investigation into the incident of the rationary falling in the river naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74193/the-congress-wants-a-thorough-investigation-into-the-incident-of-the-rationary-falling-in-the-river-naduvannur"
published_at: "2022-10-13T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347af60a20cf_1_flag.jpg"
keywords: []
---

# തോട്ടില്‍ റേഷനരി തളളിയ സംഭവം സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ് 

> **Lead Summary:** **നടുവണ്ണൂര്‍**: തോട്ടില്‍ റേഷനരി തളളിയ സംഭവം സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ്.

## Article Content

**നടുവണ്ണൂര്‍**: തോട്ടില്‍ റേഷനരി തളളിയ സംഭവം സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ്.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവണ്ണൂര്‍ ചാന്തോട്ട് താഴെ തോട്ടില്‍ റേഷനരി തളളിയ സംഭവം സമഗ്ര അന്വേഷണം നടത്തണമെന്ന് നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. എ.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു.

ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്‍മ്പില്‍ കൊണ്ടുവരണമെന്ന് കരുവണ്ണൂര്‍ മേഖലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. പുതുക്കുടി ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു.

എ. ഹരികൃഷ്ണന്‍, എ.സി. ഉമ്മര്‍, കെ.പി. സിദ്ധിഖ്, ടി. മുഹമ്മദ്, രവീന്ദ്രന്‍ വരദ, സി.കെ. കരുണാകരന്‍, സുരേഷ് സായൂജ്, ടി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74193/the-congress-wants-a-thorough-investigation-into-the-incident-of-the-rationary-falling-in-the-river-naduvannur)